»   » യേശുദാസിനെ അനുകരിക്കുന്നില്ല: മാര്‍ക്കോസ്

യേശുദാസിനെ അനുകരിക്കുന്നില്ല: മാര്‍ക്കോസ്

Posted By:
Subscribe to Filmibeat Malayalam
KG Markoz
കൊച്ചി: ഗാനഗന്ധര്‍വ്വന്‍ യേശുദാസിനെ അനുകരിയ്ക്കുകയെന്ന അര്‍ത്ഥത്തിലല്ല താന്‍ വെള്ളവസ്ത്രം ധരിക്കുകയും താടിവളര്‍ത്തുകയും ചെയ്യുന്നതെന്ന് ഗായകന്‍ കെജി മാര്‍ക്കോസ്.

ഏതാനും നാള്‍ മുമ്പ് ഒരു ചാനല്‍ പരിപാടിയില്‍ താന്‍ ഇനി മുടി കറുപ്പിക്കില്ലെന്ന് പറഞ്ഞുകൊണ്ട് യേശുദാസ് നടത്തിയ പരാമര്‍ശത്തിന് മറുപടിയെന്നോണമാണ് മാര്‍ക്കോസിന്റെ വിശദീകരണം. തന്നെ ചിലര്‍ രൂപത്തിലും ഭാവത്തിലും അനുകരിക്കുന്നുണ്ടെ്ന്നും എന്നാല്‍ ഇനി താന്‍ നര പുറത്തുകാണിക്കുമ്പോള്‍ അത് അനുകരിച്ച് ആരും മുടി വെളുപ്പിക്കരുതെന്നുമായിരുന്നു യേശുദാസ് പറഞ്ഞിരുന്നത്.

യേശുദാസിന്റെ സ്വാധീനം ഒരു ഗായകനെന്ന നിലയില്‍ തന്നിലുണ്ടാകാമെന്നും എന്നാല്‍ വെള്ളവസ്ത്രവും താടിയും അദ്ദേഹത്തെ അനുകരിക്കുന്നതിന്റെ ഭാഗമല്ലെന്നുമാണ് മാര്‍ക്കോസ് പറയുന്നത്.

ഡോക്ടറായ പിതാവ് വെള്ളവസ്ത്രം ധരിക്കുന്നത് കണ്ടാണ് ഞാന്‍ വെളുത്തവസ്ത്രമെന്ന രീതി സ്വീകരിച്ചത്. ഡോക്ടര്‍മാരും അറ്റന്‍ഡര്‍മാരും ടാക്‌സി ഡ്രൈവര്‍മാരും വെള്ളവസ്ത്രം ധരിക്കുന്നുണ്്. അവരെല്ലാം യേശുദാസിനെ അനുകരിക്കുകയാണെന്ന് പറയാന്‍ കഴിയില്ല. താടി വളര്‍ത്തുന്നത് ഒട്ടിയിരിക്കുന്ന കവിളുകള്‍ മറയ്ക്കാന്‍ വേണ്ടിയാണ്- മാര്‍ക്കോസ് വിശദീകരിക്കുന്നു.

50 കഴിഞ്ഞ ഗായകര്‍ നരയ്ക്കാന്‍ പാടില്ല. പ്രകൃതി നരപ്പിക്കും പക്ഷേ, നരച്ചാല്‍ അതും യേശുദാസിനെ അനുകരിക്കലാവും. അതുകൊണ്ട് ഇതിന് ഒരു മരുന്ന് യേശുദാസ് തന്നെ നിര്‍ദേശിക്കണം- അദ്ദേഹം പറഞ്ഞു.

English summary
Singer KG Markoz said that he is not trying to imitate Singer KJ Yesudas. And he aslo said that the dressing style he had adopted from his father.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam