twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജയന്റെ ഒഴിവിലെത്തിയത് മമ്മൂട്ടിയും ലാലും

    By Ravi Nath
    |
    <ul id="pagination-digg"><li class="previous"><a href="/news/11-16-actor-jayan-tribute-3-aid0166.html">« Previous</a>

    Mohanlal and Mammootty
    ജയനുള്ളിലെ നടന്‍ ചൂഷണം ചെയ്യപ്പെടാതെ പോയത് അദ്ദേഹത്തിന്റെ കുഴപ്പമല്ല, മറിച്ച് സിനിമയുടെ, വ്യവസ്ഥിതിയുടെ പ്രശ്‌നമായിരുന്നു. ജയനുശേഷം 1980 കളില്‍ മലയാള സിനിമയില്‍ ശ്രദ്ധേയമായ വഴിത്തിരുവുകള്‍ ഉണ്ടായി.

    നടന്റെ ആകസ്മികമായ നിര്യാണത്തിന് ശേഷം വന്ന രതീഷ്, മമ്മൂട്ടി, മോഹന്‍ലാല്‍, ഇവരില്‍ ഇപ്പോഴത്തെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും ലാലും സിനിമയുടെ വസന്തകാലത്ത് മുളച്ചുപൊന്തി സുഗന്ധം പടര്‍ത്തി വിരാജിച്ച് നില്ക്കുന്നു.

    ഇന്നും അവര്‍ സൂപ്പര്‍താരങ്ങളായ് നിലനില്‍ക്കുന്നതും വൈവിധ്യങ്ങളിലൂടെ ഉടച്ചു വാര്‍ത്തെടുക്കപ്പെട്ട അഭിനയ തികവു തന്നെയാണ്. മലയാള സിനിമയ്ക്ക് ഏറ്റവും സാമ്പത്തിക ലാഭം ഉണ്ടാക്കിക്കൊടുത്ത ജയനോട് സിനിമ അനാദരവ് കാട്ടരുതായിരുന്നു.

    പുതിയ കാലത്തെ യുവതാരങ്ങള്‍ ജയന്റെ അഭിനയവഴി തേടണമെന്ന് പറയുന്നില്ലെങ്കിലും ഇടപെടലുകള്‍ മറിച്ചുനോക്കുന്നത് നന്നാവും. കോമഡിക്കാര്‍ പരിഹാസരൂപമായ് ജയനെ ആഘോഷിച്ച് ഏറെഗുണമുണ്ടാക്കിയതല്ലേ. ഓര്‍മ്മിക്കാന്‍ നിങ്ങളെങ്കിലും തയ്യാറാവുക.ഒരു നല്ല മനുഷ്യനെ വെറും കോമാളിയാക്കി പുതിയ തലമുറയെ കാണിക്കുന്നതിന്റെ പാപം തീരാനായെങ്കിലും അത് ഉപകരിക്കും.

    ആദ്യപേജില്‍
    പുരുഷ സൗന്ദര്യത്തിന്റെ അനശ്വരനടനം ജയന്‍

    <ul id="pagination-digg"><li class="previous"><a href="/news/11-16-actor-jayan-tribute-3-aid0166.html">« Previous</a>

    English summary
    Noted Malayalam film actor Jayan(25 July 1939 – 16 November 1980) was today remembered on his 31st death anniversary. Krishnan Nair better known by his stage name Jayan was an Indian film actor, former sailor, stunt performer and 1970s style icon. He worked in Malayalam cinema, a sector of the Indian movie industry.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X