»   » അറബി ഗാനം മോഷ്ടിച്ചിട്ടില്ല: എംജി ശ്രീകുമാര്‍

അറബി ഗാനം മോഷ്ടിച്ചിട്ടില്ല: എംജി ശ്രീകുമാര്‍

Posted By:
Subscribe to Filmibeat Malayalam
MG Sreekumar
പ്രയദര്‍ശന്‍-മോഹന്‍ലാല്‍ ചിത്രമായ അറബീം ഒട്ടകോം പി മാധവന്‍ നായരുമെന്ന ചിത്രത്തിന് വേണ്ടി അറബിക് ഗാനം മോഷ്ടിച്ചിട്ടില്ലെന്ന് ചിത്രത്തിന്റെ സംഗീതസംവിധായകനും ഗായകനുമായ എംജി ശ്രീകുമാര്‍. അറബിക് ഗാനത്തിന്റെ പ്രചോദനമുള്‍ക്കൊണ്ട് പല്ലവി മാത്രമെടുത്തതാണെന്നും ശ്രീകുമാര്‍ വിശദീകരിച്ചു.

ഈ ചിത്രത്തിനായി ഈജിപ്തുകാരനായ ഗായകന്‍ ഉമര്‍ ദിയാബിന്റെ ഗാനം ശ്രീകുമാര്‍ കോപ്പിയടിച്ചുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ദുബയില്‍ വച്ചാണ് ശ്രീകുമാര്‍ ഇതിനോട് പ്രതികരിച്ചത്.

ഉമര്‍ ദിയാബിന്റെ ഗാനത്തില്‍ നിന്ന് പല്ലവിയുടെ ഈണം മാത്രമേ എടുത്തിട്ടുള്ളൂ. അത് ചിത്രത്തിന്റെ കഥാ സന്ദര്‍ഭത്തിന് ആവശ്യമായി വന്നത് കൊണ്ടാണ്. സംഗീതത്തില്‍ പണ്ടു കാലം മുതല്‍ക്കേ ഇത്തരത്തില്‍ പ്രചോദമുള്‍ക്കൊള്ളാറുണ്ട്. പ്രിയന്റെ തന്നെ ചന്ദ്രലേഖ എന്ന ചിത്രത്തിലെ ഹബീബി എന്ന ഗാനം അറബിക് ഗാനത്തിന്റെ പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കിയതാണ്. ഹിന്ദിയില്‍ നിന്നും തമിഴില്‍ നിന്നും മലയാളത്തിലേയ്ക്കും നേരെ തിരിച്ചും ഇത്തരത്തില്‍ സംഗീതം എടുക്കാറുണ്ട്-ശ്രീകുമാര്‍ പറഞ്ഞു.

സന്തോഷ് പണ്ഡിറ്റിന്റെ കൃഷ്ണനും രാധയും എന്ന ചിത്രത്തിന് വേണ്ടി താനും കെ.എസ്.ചിത്രയും അബദ്ധത്തില്‍ പാടിപ്പോയതാണെന്നും ശ്രീകുമാര്‍ പറഞ്ഞു. മേലില്‍ ആളും തരവും നോക്കാതെ ഇത്തരത്തില്‍ പാടുകയില്ലെന്ന് ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. യഥാര്‍ഥത്തില്‍ അതൊരു പാട്ടായിരുന്നില്ല. വികൃത സംഗീതത്തില്‍ നിന്ന് ഞാന്‍ അതിന് ഒരു പാട്ടിന്റെ രൂപമുണ്ടാക്കിക്കൊടുത്തതാണ്.

കഴിഞ്ഞ വര്‍ഷം സിനിമയ്ക്ക് വേണ്ടി ആകെ നാല് പാട്ടേ എനിക്ക് പാടാന്‍ അവസരം ലഭിച്ചിട്ടുള്ളൂ. റിയാലിറ്റി ഷോയാണ് ഇന്ന് ജീവിതം ബുദ്ധിമുട്ടില്ലാതെ നയിക്കാന്‍ സഹായിക്കുന്നതെന്നും ശ്രീകുമാര്‍ പറഞ്ഞു.

English summary
Singer MG Sreekumar said that he had not copied Arabic song for Priyadarshan's film Arabiyum Ottakavum,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam