»   » ഞാന്‍ മൂളുന്നതും കൊലവെറി: ശ്രുതി ഹസന്‍

ഞാന്‍ മൂളുന്നതും കൊലവെറി: ശ്രുതി ഹസന്‍

Posted By:
Subscribe to Filmibeat Malayalam
Shruti Hassan
നെറ്റിലെ പുതിയ തരംഗമായ കൊലവെറി ഡി പാട്ടിന് അനുദിനം ആരാധകര്‍ ഏറുന്നു. സാക്ഷാല്‍ ബിഗ് ബി വരെ ഇഷ്ടപ്പെട്ടുപോയ പാട്ടാണ് ഇപ്പോള്‍ യൂത്തിന്റെ നാവില്‍ തുമ്പില്‍. പുതിയ ചിത്രമായ 3യിലേയ്ക്കുവേണ്ടിയാണ് ധനുഷ് തന്റെ കുളിമുറിഗാനത്തിന് ഒരു അടുക്കും ചിട്ടയും നല്‍കി കൊലവെറി ഡിയാക്കിയത്.

കൊലവെറി ഡി തനിക്കുമേറെ ഇഷ്ടമാണെന്നാണ് ചിത്രത്തിലെ നായികയായ ശ്രുതി ഹസന്‍ പറയുന്നത്. കൂട്ടുകാരുമൊത്തുള്ള പാര്‍ട്ടികള്‍ക്കും കാറില്‍ യാത്രചെയ്യുമ്പോഴുമെല്ലാം താന്‍ കൊലവെറിയാണ് പ്ലേ ചെയ്യുന്നതെന്നാണ് ശ്രുതി പറയുന്നത്.

ഗാനമാലപിച്ചിരിക്കുന്ന ധനുഷിന്റെ ശബ്ദംതന്നെയാണ് ഗാനത്തെ ഏറെ ആസ്വാദ്യകരമാക്കുന്നതെന്നും ശ്രുതി പറയുന്നു. പാട്ടില്‍ ധനുഷ് നല്‍കിയിരിക്കുന്ന ഭാവങ്ങള്‍ മനോഹരമാണ്. ഈ ഗാനം ഇത്രയും വലിയ ഹിറ്റാകുമെന്ന് ഞങ്ങളാരും കരുതിയതല്ല- ശ്രുതി പറയുന്നു.

രജനീകാന്തിന്റെ മകളും ധനുഷിന്റെ ഭാര്യയുമായ ഐശ്വര്യ സംവിധാനം ചെയ്യുന്ന ചിത്രമാണ് 3. വൈ ദിസ് കൊലവെറി എന്നുതുടങ്ങുന്നഗാനത്തിന് ഓണ്‍ലൈനിലെ ഹിറ്റുകള്‍ കുന്നുപോലെ കൂടുകയാണ്.

ഈ ചിത്രത്തോടെ ധനുഷിലെ സംഗീതജ്ഞന്‍ പൂര്‍ണമായും പുറത്തെത്തുകയാണ്. ചിത്രത്തില്‍ ശ്രുതി ഹാസനും ധനുഷും ചേര്‍ന്ന് ഒരു പ്രണയഗാനവും പാടിയിട്ടുണ്ട്. ഇവയ്‌ക്കെല്ലാം സംഗീതം നല്‍കിയിരിക്കുന്നത് യുവസംഗീതസംവിധായകനായ അനിരുദ്ധാണ്.

English summary
Actress r Shruti Haasan said that she loves the song sung by Dhanush, Kolaveri Di,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam