»   » അരവിന്ദും ഗായത്രിയും ഇനി രണ്ടുവഴിയ്ക്ക്

അരവിന്ദും ഗായത്രിയും ഇനി രണ്ടുവഴിയ്ക്ക്

Posted By:
Subscribe to Filmibeat Malayalam
Arvind Swamy
കോളിവുഡിലെ മുന്‍ ചോക്ലേറ്റ് ഹീറോ അരവിന്ദ് സ്വാമിയും ഭാര്യ ഗായത്രി രാമമൂര്‍ത്തിയും വേര്‍പിരിഞ്ഞു. വെള്ളിയാഴ്ച ചെന്നൈ കുടുംബകോടതിയില്‍ വെച്ചാണ് ഇരുവരും ഔദ്യോഗികമായി വിവാഹമോചിതരായത്.

പ്രിന്‍സിപ്പല്‍ കുടുംബ കോടതി ജഡ്ജ് എ മീനാക്ഷി സുന്ദരമാണ് വിവാഹമോചനം അനുവദിച്ച് കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. 1994ല്‍ വിവാഹിതരായ ദമ്പതികള്‍ ഉഭയകക്ഷി സമ്മതപ്രകാരമാണ് വേര്‍പിരിഞ്ഞത്.

ഡിസംബര്‍ ഒന്നിന് അരവിന്ദും ഗായത്രിയും ചേര്‍ന്ന് കോടതിയില്‍ ഉഭയകക്ഷി ഹര്‍ജി സമര്‍പ്പിച്ചിരുന്നു. നഷ്ടപരിഹാരത്തിന് പുറമെ കുട്ടികളുടെ സംരക്ഷണയും അവരെ സന്ദര്‍ശിയ്ക്കുന്നതിനുള്ള അവകാശങ്ങളും ഈ രേഖകളില്‍ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്.

ഇതുപ്രകാരം അരവിന്ദ് സ്വാമി ഗായത്രിയ്ക്ക് 75 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കും. ഇതിന് പുറമെ പ്രതിമാസം ഒരു ലക്ഷം രൂപ നല്‍കുമെന്നും വിവാഹമോചന കരാറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam