»   » ഭാവനയും വിവാഹത്തിനൊരുങ്ങുന്നു

ഭാവനയും വിവാഹത്തിനൊരുങ്ങുന്നു

Posted By:
Subscribe to Filmibeat Malayalam
മലയാളത്തിലെ യുവനായികമാര്‍ ഒന്നൊന്നായി വിവാഹ ജീവിതത്തിലേയ്ക്ക് കടക്കുകയാണ്. ഈ പട്ടികയില്‍ ഒടുവിലത്തെയാള്‍ നവ്യാ നായര്‍ ആയിരുന്നു.

ഇപ്പോഴിതാ ആരാധകരുടെ നെഞ്ചിടിപ്പേറ്റിക്കൊണ്ട് വീണ്ടുമൊരു വാര്‍ത്ത. ഭാവനയും വിവാഹിതയാകുന്നു. ഭാവനയെ എത്രയും പെട്ടെന്ന് വിവാഹം ചെയ്ത് അയയ്ക്കാനാണത്രേ അച്ഛനമ്മമാരുടെ തീരുമാനം.

അതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങുകയും ചെയ്തുവത്രേ. ഭാവനയ്ക്കായി എത്രയും നല്ല ഒരു ബന്ധം കണ്ടുപിടിക്കേണ്ട താമസം മാത്രമേ ഇനിയുള്ളുവെന്നാണ് വിവരം. വിവാഹശേഷവും അഭിനയിക്കണമെന്നാണ് ഭാവനയുടെ മോഹം.

നമ്മള്‍ എന്ന ചിത്രത്തിലെ പരിമളം എന്ന ചേരിനിവാസിയായ പെണ്‍കുട്ടിയുടെ റോള്‍ ചെയ്തുകൊണ്ട് ചലച്ചിത്രലോകത്തേയ്ക്ക് കടന്നുവന്ന തൃശൂര്‍ സ്വദേശിയായ ഭാവന ഒട്ടേറെ നല്ല കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്.

തമിഴിലും തെലുങ്കിലും ഭാവന തന്റെ കഴിവുതെളിയിക്കുകയും ചെയ്തു. അന്യഭാഷാ ചിത്രങ്ങളില്‍ ആദ്യമാദ്യം അധികം ഗ്ലാമര്‍ റോളുകള്‍ ചെയ്യാന്‍ തയ്യാറാവാതിരുന്ന ഭാവന ഇപ്പോള്‍ ഗ്ലാമര്‍ വേഷങ്ങളും ചെയ്യുന്നുണ്ട്.

തമിഴില്‍ ഭാവന അഭിനയിച്ച ഏറ്റവും പുതിയ ചിത്രം ആസല്‍ ആണ്. ഇതില്‍ അജിത്തിന്റെ സഹോദരിയുടെ റോള്‍ ആണ് ഭാവന ചെയ്തത്. മലയാളത്തില്‍ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ഭാവനയുടെ ചിത്രം ഹാപ്പി ഹസ്ബന്റ്‌സ് ആണ്. ഇതില്‍ ജയറാമാണ് ഭാവനയുടെ നായകന്‍.

പ്രാവ്, ഡബിള്‍ ഡക്കര്‍, വെട്രി നഡെയ്, ജയം മനാഡി തുടങ്ങി വിവിധ ഭാഷകളിലായി ഒട്ടേറെ ചിത്രങ്ങള്‍ ഭാവനയുടേതായി പുറത്തിറങ്ങാന്‍ ഇരിയ്ക്കുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam