»   » ഭാവന വിവാഹത്തിനൊരുങ്ങുന്നു?

ഭാവന വിവാഹത്തിനൊരുങ്ങുന്നു?

Posted By:
Subscribe to Filmibeat Malayalam
Bhavana
മലയാളത്തിലെ യുവതാരങ്ങളെയും തന്നെയും ചേര്‍ത്തുള്ള ഗോസിപ്പുകളെ പുല്ലു പോല അവഗണിച്ച നടിയാണ് ഭാവന. എന്നാല്‍തനിയ്ക്കും ഒരു പ്രണയം ഉള്ള കാര്യം ഭാവന വെളിപ്പെടുത്തിയിട്ട് അധികകാലമായില്ല.ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മലയാളിയല്ലാത്ത ഒരു നടനുമായി തനിയ്ക്ക് പ്രണയമുണ്ടെന്നാണ് ഭാവന പറഞ്ഞത്. നടനാരാണെന്ന കാര്യം പക്ഷേ ഭാവന പുറത്തുപറഞ്ഞില്ല.

ഇപ്പോഴിതാ ഭാവനയുടെ പ്രണയസാഫല്യത്തിന് അരങ്ങൊരുകയാണ്. അധികം വൈകാതെ നടി വിവാഹിതയാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭാവനയ്ക്ക് വേണ്ടി വരനെ അന്വേഷിച്ചിരുന്ന കുടുംബാംഗങ്ങള്‍ പ്രണയം അംഗീകരിയ്ക്കുകയും വിവാഹത്തിന് സമ്മതം മൂളുകയും ചെയ്തുവത്രേ. അടുത്തുതന്നെ ഇഷ്ടക്കാരന്‍ പയ്യന്റെ പേര് ഭാവന വെളിപ്പെടുത്തുമെന്നാണ് അറിയുന്നത്.

മലയാളം, തമിഴ്, കന്നഡ എന്നീ ഭാഷകളിയി ഒരു പിടി പ്രൊജക്ടുകള്‍ ഭാവനയെ കാത്തിരിപ്പുണ്ട്. ദി മെട്രോ, കുടുംബശ്രീ ട്രാവല്‍സ്, മിസ്റ്റര്‍ ലവ്, ഡബിള്‍ ഡക്കര്‍ എന്നിവയാണ് പ്രധാന മലയാള ചിത്രങ്ങള്‍. നാന്‍ നിനൈത്തതെയ് മുടിപ്പവന്‍, വെട്രി നടൈ എന്നീ തമിഴ് സിനിമകളിലും സമ്പത്ത് കുമാറിന്റെ നായികയായി കന്നഡ ചിത്രത്തിലും ഭാവന അഭിനയിക്കുന്നുണ്ട്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam