»   » മമ്മൂട്ടി-ആതിഥേയത്വത്തിന്റെ യഥാര്‍ത്ഥമാതൃക!!

മമ്മൂട്ടി-ആതിഥേയത്വത്തിന്റെ യഥാര്‍ത്ഥമാതൃക!!

Posted By:
Subscribe to Filmibeat Malayalam
Dulkar Salman Reception
സൂപ്പര്‍താരം മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ വിവാഹസല്‍ക്കാരം മോളിവുഡ് അടുത്തിടെ സാക്ഷ്യം വഹിച്ച വമ്പന്‍ വിവാഹവിരുന്നുകളിലൊന്നായിരുന്നു. ഡിസംബര്‍ 26 ന് റമദാന്‍ റിസോര്‍ട്ടില്‍ വെച്ച് നടന്ന പഞ്ചനക്ഷത്രവിരുന്നിന് കേരളത്തിനകത്തും പുറത്തുനിന്നുമായി രണ്ടായിരത്തില്‍പരം അഥിതികളാണെത്തിയത്.

ഏവരേയും പൂര്‍ണ്ണസംതൃപ്തരാക്കുകയെന്നത് ഒരു സല്‍ക്കാരത്തിലും സാദ്ധ്യമല്ല. എന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ മമ്മൂട്ടി അത് സാധിച്ചെടുത്തെന്ന് പറയാം. ഭക്ഷണവിഭവങ്ങളുടെ ഒരു എക്‌സിബിഷന്‍ തന്നെയായിരുന്നു റമദാന്‍ റിസോര്‍ട്ടില്‍ നിരന്നത്.

വിരുന്നിലെ രുചിഭേദങ്ങളുടേയും മേന്‍മ പറയാന്‍ ദോഷൈകദൃക്കുകള്‍ വരെ മല്‍സരിച്ചു. ഭക്ഷണത്തിനുവേണ്ടി ആര്‍ക്കും ക്യൂ നില്ക്കുകയോ കാത്തുനില്‍ക്കുകയോ വേണ്ടിവന്നില്ല. ആതിഥേയത്വത്തിന്റെ ഒരു വലിയആഘോഷം തന്നെയായിരുന്നു ദുല്‍ഖര്‍ സല്‍ക്കാരം.

മറ്റുള്ളവരെ ഭക്ഷണം കഴിപ്പിയ്ക്കുന്നതില്‍ പ്രത്യേക വിരുതുള്ളയാളാണ് മമ്മൂട്ടി. മറ്റുള്ളവര്‍ കഴിക്കുന്നത് താല്‍പ്പര്യപൂര്‍വ്വം ആസ്വദിക്കുകയാണ് ഇദ്ദേഹത്തിന്റെ ഹോബി. മകന്റെ വിവാഹസത്ക്കാരത്തിലും അങ്ങനെയൊരു മമ്മൂട്ടിയെ തന്നെയാണ് അതിഥികള്‍ കണ്ടത്.

English summary
Superstar Mammootty's son Dulquar Salman married architect Amal Sufiya on Thursday, December 22nd. Mammootty along with wife Sulfath later hosted a grand reception in celebration of the marriage of their son at Kochi Ramada resort on Monday, December 26, 2011.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam