»   » തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും: ഇന്നസന്റ്

തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും: ഇന്നസന്റ്

Posted By:
Subscribe to Filmibeat Malayalam
Innocent
ഫിലിം ചേംബറുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കുമെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ്. അഭിപ്രായ വ്യത്യാസമുള്ളത് തുറന്ന് പറഞ്ഞാല്‍ അത് പലരെയും മുറിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

താരങ്ങള്‍ ടെലിവിഷന്‍ പരിപാടികളില്‍ പങ്കെടുക്കരുതെന്ന ചേംബറിന്റെ നിര്‍ദേശത്തോട് പ്രതികരിക്കുകയായിരുന്നു ഇന്നസെന്റ്. ഫിലിം ചേംബറിന്റെ തീരുമാനത്തോട് അമ്മയിലെ പല അംഗങ്ങള്‍ക്കും കടുത്ത എതിര്‍പ്പാണ് ഉള്ളതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

സിനിമാ താരങ്ങളും ഗായകരും സാങ്കേതിക വിദഗ്ധരും ഇനിമുതല്‍ ടിവി ചാനലുകളിലെ റിയാലിറ്റി ഷോകളിലോ സീരിയലുകളിലോ, മറ്റ് അവാര്‍ഡ് ദാനച്ചടങ്ങുകളിലോ പങ്കെടുക്കാന്‍ പാടില്ലെന്ന് വ്യാഴാഴ്ച കൊച്ചിയില്‍ ചേര്‍ന്ന ഫിലിം ചേംബറിന്റെ യോഗമാണ് നിര്‍ദ്ദേശിച്ചത്.

താരങ്ങള്‍ ടെലിവിഷന്‍ പരിപാടികളില്‍ പങ്കെടുക്കരുത് എന്ന ഫിലിം ചേംബര്‍ തീരുമാനത്തോട് സുരേഷ്‌ഗോപി അനുഭാവം പ്രകടിപ്പിച്ചിരുന്നു.എ്ന്നാല്‍ ഗായകര്‍ക്ക് സിനിമയിലും ടിവി പരിപാടികളിലും പങ്കെടുക്കാനുള്ള അവസരം നല്‍കേണ്ടതാണെന്നും താരം വ്യക്തമാക്കി.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam