3 ഇഡിയറ്റ്‌സ് റീമേക്കില്‍ ഇല്യാന

യന്തിരന് ശേഷം ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ഇല്യാന കരാറൊപ്പിട്ടുവെന്നാണ് കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ശങ്കര്‍ ചിത്രത്തില്‍ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് ഈ തെലുങ്ക് സുന്ദരിയത്രേ.
തമിഴ് പതിപ്പില്‍ വിജയ് യുടെ നായികയും തെലുങ്കില്‍ മഹേഷ് ബാബുവിന്റെ നായികയുമായിട്ടായിരിക്കും ഇല്യാന അഭിനയിക്കുക. ഹിന്ദിയില്‍ കരീന കപൂര്‍ അവതരിപ്പിച്ച വേഷം ഇല്യാന ഭംഗിയാക്കുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്.
നവംബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കാനാണ് ശങ്കര്‍ പ്ലാന്‍ ചെയ്തിരിയ്ക്കുന്നത്. വിജയ്ക്ക് പുറമെ ജീവ, സിദ്ധാര്‍ഥ എന്നിവരും ചിത്രത്തിലുണ്ടാവുമെന്നാണ് സൂചനകള്‍.


Click it and Unblock the Notifications











