ഇന്ദ്രന്‍സ് നായകനാകുന്നു, നായിക ലക്ഷ്‌മി ശര്‍മ

ഇരുപത് വര്‍ഷം നീണ്ട അഭിനയ ജീവിതത്തിനിടയില്‍ ഇതാദ്യമായാണ് ഇന്ദ്രന്‍സ് ഒരു നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുതുമുഖ സംവിധായകനായ ജയരാജ് ഒരുക്കുന്ന ശുദ്ധരില്‍ ശുദ്ധന്‍ എന്ന ചിത്രത്തിലാണ് ഇന്ദ്രന്‍സിന് നായകവേഷം.
തോട്ടം തൊഴിലാളിയായ ഒരു ശുദ്ധ കമ്യൂണിസ്‌റ്റുകാരനായാണ് ഇന്ദ്രന്‍സ് അഭിനയിക്കുന്നത്. പട്ടിണിയാണെങ്കിലും പാര്‍ട്ടിയ്‌ക്കുവേണ്ടി നിലനില്‍ക്കുകയും അതുകൊണ്ടുതന്നെ കഷ്ടതകള്‍ അനുഭവിക്കേണ്ടി വരുകയും ചെയ്യുന്ന രാമന്‍ കുട്ടി എന്ന കഥാപാത്രം.
രാമന്‍ കുട്ടിയുടെ ഭാര്യയായ ജാനകിയെയാണ് ലക്ഷ്‌മി ശര്‍മ അവതിപ്പിക്കുന്നത്. മുകേഷ്, കലാഭവന്‍ മണി, ജഗതി, സായികുമാര്‍, മാമുക്കോയ, ഇന്നസെന്റ്, ബിന്ദു പണിക്കര്‍, അനൂപ് ചന്ദ്രന്‍, തുടങ്ങിയ വന്‍ താരനിരയും ചിത്രത്തിലുണ്ട്.
ലസിഗാ ലാബിന്റെ ബാനറില്‍ ജോയ് ജേക്കബാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഇടുക്കിയിലെ കുട്ടിക്കാനത്ത് ആരംഭിച്ചു.


Click it and Unblock the Notifications