»   » ജ്യോതിര്‍മയി വിവാഹമോചനത്തിന് ഒരുങ്ങുന്നു?

ജ്യോതിര്‍മയി വിവാഹമോചനത്തിന് ഒരുങ്ങുന്നു?

Posted By:
Subscribe to Filmibeat Malayalam
Jyotirmayi
മലയാള സിനിമയിലെ മറ്റൊരു മുന്‍നിര നടി കൂടി വിവാഹമോചനത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. 'മീശമാധവന്‍' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ ശ്രദ്ധിയ്ക്കപ്പെട്ട നടി ജ്യോതിര്‍മയിയാണ് വിവാഹമോചനത്തിന് തയാറെടുക്കുന്നത്.

കഴിഞ്ഞ കുറെ നാളായി ഭര്‍ത്താവ് നിഷാന്തുമായി ജ്യോതിര്‍മയി അകല്‍ച്ചയിലാണെന്നാണ് ലഭ്യമാകുന്ന വിവരം. ഇനിയും അടുക്കാനാവാത്ത വിധത്തില്‍ ഇരുവരും അകന്നതായി സൂചനകളുണ്ട്. അതേ സമയം ഈ വാര്‍ത്ത സ്ഥിരീകരിയ്ക്കാന്‍ ജ്യോതിര്‍മയി തയ്യാറായിട്ടില്ല. തന്റെ സ്വകാര്യ ജീവിതത്തില്‍ ഇടപെടാന്‍ മാധ്യമങ്ങളെ അനുവദിയ്ക്കില്ലെന്നും തന്റെ ജീവിതം വില്‍പന ചരക്കാക്കാന്‍ അനുവദിയ്ക്കില്ലെന്നും അവര്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

ജ്യോതിര്‍മയിയും നിഷാന്തും വിവാഹമോചനത്തിന് സംയുക്ത അപേക്ഷ നല്‍കിയതായും സൂചനകളുണ്ട്. ദുബയിലായിരുന്ന നിഷാന്ത് കേരളത്തിലെത്തിയത് ഇതിനും വേണ്ടിയാണെന്ന് പറയപ്പെടുന്നു. ദാമ്പത്യ ജീവിതത്തിലെ സ്വരചേര്‍ച്ചയില്ലായ്മയാണ് വിവാഹമോചനത്തിലേക്ക് എത്തിച്ചതെന്നാണ് ലഭിയ്ക്കുന്ന സൂചനകള്‍.

ബാല്യകാല സുഹൃത്തും വിദേശത്ത് സോഫ്റ്റ് വെയര്‍ എഞ്ചിനീയറുമായ നിഷാന്തിനെ ആറ് വര്‍ഷം മുമ്പാണ് ജ്യോതിര്‍മയി വിവാഹം കഴിച്ചത്. ഏറെ വാര്‍ത്താപ്രധാന്യം നേടിയ പ്രണയവിവാഹത്തിന് ശേഷം അഭിനയരംഗത്ത് തുടരാന്‍ തന്നെയായിരുന്നു നടിയുടെ തീരുമാനം.

വിവാഹത്തിന് ശേഷം ഗ്ലാമര്‍ റോളുകളിലേക്ക് ചുവടുമാറ്റിയ താരം മലയാളത്തിലും തമിഴിലും ഒരുപോലെ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു. ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിക്കുന്നത് ഭര്‍ത്താവിന്റെ പൂര്‍ണ പിന്തുണയുടെയാണെന്ന ജ്യോതിര്‍മയി പല അഭിമുഖങ്ങളിലും അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഈ യോജിപ്പെല്ലാം അധികം നീണ്ടുനിന്നില്ലെന്നാണ് പുതിയ വാര്‍ത്തകളില്‍ നിന്നും വ്യക്തമാകുന്നത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam