കപില്‍ ദേവ് മഴവില്ലിനപ്പുറത്തേക്ക്

പാക് ക്രിക്കറ്റ് താരം മുഹമ്മദ് ഹഫീസ് നായകനാവുന്ന മഴവില്ലിനപ്പുറത്തേക്ക് എന്ന ചിത്രത്തിലൂടെയാണ് കപില്‍ മോളിവുഡിലെത്തുന്നത്. ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടിയും ചിത്രത്തില്‍ പ്രധാന റോളിലെത്തുമെന്ന് സൂചനകളുണ്ട്.
പുതുമുഖമായ കൃഷ്ണ, അര്‍ച്ചന കവി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. നെടുമുടി വേണു, മാമുക്കോയ, സുരാജ്, സിദ്ദിഖ്, അനൂപ് ചന്ദ്രന്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.ക്രിക്കറ്റ് പശ്ചാത്തലമാക്കിയൊരുങ്ങുന്ന സിനിമയുടെ ഷൂട്ടിങ് ഈ മാസം 24ന് കണ്ണൂരില്‍ ആരംഭിയ്ക്കും.
നേരത്തെ പാക് പേസ് ബൗളര്‍ മുഹമ്മദ് ആസിഫ് നായകനാവുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും വാതുവെപ്പ് വിവാദത്തെ തുടര്‍ന്ന് ആസിഫിനെ നായകസ്ഥാനത്തു നിന്ന് നീക്കി പകരം ഹഫീസിനെ തീരുമാനിക്കുകയായിരുന്നു. കൈതപ്രത്തിന്റെ മകനും ഗായകനുമായ ദീപാങ്കുരനാണ് സംഗീതം.


Click it and Unblock the Notifications











