»   » പട്ടാളക്കഥയുമായി മേജറും സുരേഷ് ഗോപിയും

പട്ടാളക്കഥയുമായി മേജറും സുരേഷ് ഗോപിയും

Posted By:
Subscribe to Filmibeat Malayalam
സംവിധായകന്‍ മേജര്‍ രവിയ്ക്ക് പട്ടാളക്കഥകളോടുള്ള കമ്പം അവസാനിക്കുന്നില്ല. അവസാനചിത്രമായ കാണ്ഡഹാര്‍ എട്ടുനിലയില്‍ പൊട്ടിയിട്ടും വീണ്ടുമൊരു പട്ടാളക്കഥയുമായി പരീക്ഷണത്തിനൊരുങ്ങുകയാണ് ഇദ്ദേഹം. ഇത്തവണ സൂപ്പറുകളായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വിട്ട് സുരേഷ്‌ഗോപിയിലേയ്ക്ക് ചുവടുമാറ്റുകയാണ് മേജര്‍.

നേരത്തേ കാണ്ഡഹാര്‍ പൊട്ടിയപ്പോള്‍ തല്‍ക്കാലത്തേയ്ക്ക് ഇനി പട്ടാളക്കഥകളില്ലെന്ന് രവി പ്രഖ്യാപിച്ചിരുന്നു. പിന്നീട് മോഹന്‍ലാലിനെ നായകനാക്കി അമ്മയെന്നൊരു ചിത്രം ചെയ്യാന്‍ തീരുമാനിച്ചെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ നിന്നും മാറി വീണ്ടുമൊരു പട്ടാളക്കഥ ഒരുക്കുകയാണ് മേജര്‍.

രക്ഷയെന്ന് പേരിട്ടിരിക്കുന്ന പ്രൊജക്ട് ദാമര്‍ സിനിമയുടെ ബാനരില്‍ സന്തോഷ് ദാമോദരനാണ് നിര്‍മ്മിക്കുന്നത്. സുരേഷ് ഗോപി ഇതാദ്യമായിട്ടാണ് മേജര്‍ രവി ചിത്രത്തില്‍ അഭിനയിക്കുന്നത്. ഡിസംബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. തിരുവനന്തപുരം തെങ്കാശിയുമാണ് പ്രധാന ലൊക്കേഷനുകള്‍. ചിത്രത്തില്‍ രാജ്യസ്‌നേഹിയായ പട്ടാളക്കാരനായിട്ടുതന്നെയാണ് സുരേഷ് ഗോപി എത്തുന്നത്.

ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനെ കൊണ്ടുവന്നിട്ടുപോലും കാണ്ഡഹാര്‍ വിജയിക്കാതെ പോയപ്പോള്‍ മേജര്‍ രവിയ്ക്ക് ചലച്ചിത്രസംവിധാനമറിയില്ലെന്നുവരെയുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്തായാലും പുതിയ പട്ടാളക്കഥകൊണ്ട് മേജര്‍ ഈ നാണക്കേടുമാറ്റുമെന്ന് പ്രതീക്ഷിക്കാം.

English summary
Suresh Gopi will play the lead in Major Ravi’s next Malayalam film titled “Raksha”. Santhosh Damodar will produce this flic under Damor films. After this their main projects are Lal Jose- Sreenivasan movie and Joshy- James Albert film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam