മമ്മൂട്ടി-ലാല്‍ ചിത്രം ആലോചനയിലില്ലെന്ന് ഷാഫി

By Ajith Babu

Mammootty-Mohanlal
മമ്മൂട്ടിയും ലാലും വെള്ളിത്തിരയില്‍ ഒന്നിച്ചപ്പോഴൊക്കെ ഹിറ്റുകള്‍ മാത്രമാണ് പിറന്നത്. ഇവരെ ഒന്നിച്ചു കാണാന്‍ പ്രേക്ഷകര്‍ അത്രയധികം ആഗ്രഹിയ്ക്കുന്നുണ്ടെന്നതിന്റെ തെളിവുകളായിരുന്നു ആ വിജയങ്ങള്‍. ഈ താരരാജാക്കന്മാരുടെ സംഗമം കാത്തിരുന്നവരെ നിരാശപ്പെടുത്തുന്നൊരു വാര്‍ത്ത പുറത്തുവന്നിരിയ്ക്കുന്നു.

ഹലോ മായാവിയെന്ന വമ്പന്‍ പ്രൊജക്ടിലൂടെ വീണ്ടുമൊരു മമ്മൂട്ടി-ലാല്‍ സിനിമ സംഭവിയ്ക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മായാവിയില്‍ മമ്മൂട്ടി അവതരിപ്പിച്ച മഹിയും ഹലോയിലെ ലാലിന്റെ അഡ്വക്കേറ്റ് ശിവരാമന്‍ എന്ന കഥാപാത്രവും നായകന്മാരായെത്തുന്ന ചിത്രത്തിന് സംവിധായകന്‍ ഷാഫിയാവും ചുക്കാന്‍ പിടിയ്ക്കുകയെന്നും വാര്‍ത്തകളുണ്ടായി.

എന്നാലിപ്പോള്‍ അങ്ങനെയൊരു പ്രൊജക്ട് നിലവിലില്ലെന്നാണ് ഷാഫി വ്യക്തമാക്കിയിരിക്കുന്നത്. ഏറെ നാള്‍ മുമ്പ് ഇങ്ങനെയൊരു സിനിമ ആലോചനയിലുണ്ടായിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ അതുമാറ്റിവച്ചു. എന്തായാലും ഞാനിപ്പോള്‍ അങ്ങനെയൊരു സിനിമ ചെയ്യുന്നില്ല. എന്നാല്‍ ഭാവിയില്‍ അത് സംഭവിയ്ക്കില്ലായെന്ന് പറയാനും ഞാനില്ല-ഷാഫി വ്യക്തമാക്കി.

ഹലോ മായാവിയെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി-ലാല്‍ ആരാധകര്‍ക്ക് തിരിച്ചടിയാണ് ഈ വാര്‍ത്തയെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഷാഫിയുടെ അവസാന വാക്കുള്‍ അവര്‍ക്ക് നേരിയ പ്രതീക്ഷ നല്‍കുന്നുമുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X