വിലക്ക് വീണ്ടും; മീര തലവേദനയാകുന്നു

By Ajith Babu

Meera Jasmine
മലയാള സിനിമയില്‍ അഭിനയിക്കുന്നതിന് നടി മീരാ ജാസ്മിന് നിര്‍മാതാക്കളുടെ സംഘടനയുടെ വിലക്ക്. ഷൂട്ടിങ് ലൊക്കേഷനുകളില്‍ പതിവായി വൈകിയെത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.

താരസംഘടനയായ അമ്മയുടെ അപ്രഖ്യാപിത വിലക്കിന് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരുന്ന മീരയ്ക്ക് വന്‍ തിരിച്ചടിയാണ് നിര്‍മാതാക്കളുടെ തീരുമാനം. അമ്മ മുന്‍കൈയ്യെടുത്ത് നിര്‍മ്മിച്ച ട്വന്റി20യില്‍ നിന്നും വിട്ടുനിന്നതിനെ തുടര്‍ന്നാണ് താരസംഘടന നടിയ്‌ക്കെതിരെ തിരിഞ്ഞത്. ഇതേ തുടര്‍ന്ന് മീരയ്ക്ക് മലയാള സിനിമയില്‍ ഒട്ടേറെ അവസരങ്ങള്‍ നഷ്ടപ്പെട്ടിരുന്നു.

മീരയെ തന്നെ അഭിനയിപ്പിക്കണമെന്ന് നിര്‍ബന്ധമുള്ള നിര്‍മാതാക്കള്‍ക്ക് ചില നിബന്ധനകളോടെ സംഘടന അനുമതി നല്‍കിയിട്ടുണ്ട്. നടി കൃത്യസമയത്ത് തന്നെ സെറ്റില്‍ എത്തുന്നുണ്ടോയെന്ന് നിരീക്ഷിയ്ക്കാന്‍ അസോസിയേഷന്‍ പ്രതിനിധിയെ സ്ഥിരമായി ഷൂട്ടിങ് സ്ഥലത്ത് നിയോഗിക്കണമെന്നാണ് നിര്‍ദ്ദേശം.

മീര സമയകൃത്യത പാലിയ്ക്കാത്തത് മൂലം നിര്‍മാതാവിന് സമയവും പണവും നഷ്ടപ്പെടുന്നുവെന്നാണ് അസോസിയേഷന്റെ കുറ്റപ്പെടുത്തല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X