'മാഡ് ഡാഡ്' ആയി ലാല്‍ വരുന്നു

മലയാളിയായ രേവതി മുന്‍പ് തമിഴില്‍ ജ്യോതികയെ നായികയാക്കി ജൂണ്‍ ആര്‍ എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു. മാഡ് ഡാഡില്‍ ലാലിന്റെ കഥാപാത്രം ഏറെ വ്യത്യസ്തമായ ഒന്നായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മകളോട് അളവറ്റ സ്‌നേഹമുള്ള അച്ഛനാണ് മാഡ് ഡാഡില്‍ ലാല്‍. മകളും അച്ഛനും മകളുടെ കാമുകനും തമ്മിലുള്ള ബന്ധമാണ് ചിത്രത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.
അച്ഛനായി മോഹന്‍ലാല്‍ എത്തുമ്പോള്‍ മകളുടെ കാമുകനാകാന്‍ മലയാളത്തിലെ ഒരു യുവനടനെയാണ് പരിഗണിയ്ക്കുന്നത്. പിവിഎന്‍ അസോസിയേറ്റ്‌സ് നിര്‍മ്മിയ്ക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍, സലിം കുമാര്‍, ഹരിശ്രീ അശോകന്‍, ശ്വേത മേനോന്‍, അര്‍ച്ചന കവി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
mohanlal actor director actress daughter father love മോഹന്‍ലാല്‍ നടന് സംവിധായകന് മകള്‍ അച്ഛന് നടി


Click it and Unblock the Notifications