»   » രണ്ടാമൂഴത്തിന് മുമ്പ് ഏഴാമത്തെ വരവ്

രണ്ടാമൂഴത്തിന് മുമ്പ് ഏഴാമത്തെ വരവ്

Posted By:
Subscribe to Filmibeat Malayalam
Ezhamathe varavu
പഴശ്ശിരാജക്കുശേഷം എം.ടി, ഹരിഹരന്‍ ടീം ഒരുക്കുന്ന ചിത്രത്തിന് ഏഴാമത്തെ വരവ്. എന്ന് പേരിട്ടു. എം.ടിയുടെ ക്ലാസിക്ക് നോവലായ രണ്ടാമൂഴം മോഹന്‍ലാലിനെ ഭീമനാക്കി അവതിപ്പിക്കാനുള്ള തയ്യാറെടുപ്പുകള്‍ക്കിടയിലാണ് പുതിയചിത്രത്തിന്റെ ആലോചന കടന്നുവരുന്നത്.

ഗോകുലം ഗോപാലന്‍ നിര്‍മ്മാണം നിര്‍വ്വഹിക്കുന്ന രണ്ടാമൂഴത്തിനുമുമ്പായി ഹരിഹരന്റെ തന്നെ പ്രൊഡക്ഷനായ ഗായത്രി സിനിമ എന്റര്‍െ്രെപസസാണ് ഏഴാമത്തെ വരവ് നിര്‍മ്മിക്കുന്നത്. ഗായത്രി സിനിമ എന്റര്‍െ്രെപസസ് ഇതിനുമുന്‍പ് നിര്‍മ്മിച്ച നഖക്ഷതങ്ങള്‍, സര്‍ഗ്ഗം എന്നീചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റുകളായിരുന്നു.

കാടിന്റെ പാശ്ചാത്തലത്തില്‍ പ്രണയകഥ പറയുന്ന പുതിയചിത്രത്തിന്റെ സംഗീതസംവിധാനം
നിര്‍വ്വഹിക്കുന്നത് ഹരിഹരന്‍ തന്നെയാണ്. ഇന്ദ്രജിത്ത്, നരേന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ സുരേഷ്‌കൃഷ്ണ, മാമുക്കോയ, പത്മപ്രിയ തുടങ്ങിയവര്‍ക്കൊപ്പം പുതുമുഖങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ആഗസ്ത് ആദ്യവാരം ചിത്രീകരണം ആരംഭിക്കുന്ന ഏഴാമത്തെ വരവിന്റെ ഛായാഗ്രാഹകന്‍ എസ്. കുമാറാണ്. മലയാളത്തിന് ഏറ്റവും മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച എം.ടി, ഹരിഹരന്‍ കൂട്ടുകെട്ടിന്റെ പുതിയചിത്രവും പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കുന്നതായിരിക്കും.

English summary
M T Vasudevan Nair'-Hariharan team's new movie has been finalised and is now titled as 'Ezhamathe Varavu'.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam