»   » ഐറ്റം നമ്പറിന്റെ ബലത്തില്‍ നിഖിത വീണ്ടും മലയാളത്തില്‍

ഐറ്റം നമ്പറിന്റെ ബലത്തില്‍ നിഖിത വീണ്ടും മലയാളത്തില്‍

Posted By:
Subscribe to Filmibeat Malayalam
Nikitha
ഒരിയ്‌ക്കല്‍ ഐറ്റം നമ്പറില്‍ വേഷമിട്ടാല്‍ പിന്നെ ആ താരത്തെ തേടിയെത്തുന്നത്‌ കൂടുതലും അത്തരം വേഷങ്ങള്‍ തന്നെയായിരിക്കും. അത്‌ കൊണ്ട്‌ തന്നെ ഏറെ ആലോചിച്ച്‌ മാത്രമേ താരങ്ങള്‍ ഈ വഴിയ്‌ക്ക്‌ നീങ്ങാറുള്ളൂ.മിക്കവാറും ഐറ്റം നമ്പറുകള്‍ക്കായി നടിമാര്‍ ഇറങ്ങിത്തിരിയ്‌ക്കുന്നത്‌ വെള്ളിത്തിരയില്‍ പിടിച്ചു നില്‌ക്കാനോ അതല്ലെങ്കില്‍ കൂറ്റന്‍പ്രതിഫലത്തിന്റെ മോഹവലയത്തിലോ ആയിരിക്കും.

എന്നാലിപ്പോള്‍ ഈ കീഴ്‌വഴക്കം മാറ്റിയെഴുതുകയാണ്‌ ഒരു താരം. വേറാരുമല്ല രക്ഷപ്പെടില്ലെന്ന്‌ പലരും വിധിയെഴുതിയ നിഖിതയാണ്‌ ഒരു ഐറ്റം നമ്പറിന്റെ പിന്‍ബലത്തില്‍ തിരിച്ചെത്തുന്നത്‌. നിഖിതയെ ഓര്‍മ്മയില്ലേ? ഫാസിലിന്റെ 'കൈയ്യെത്തും ദൂരത്ത്‌ ' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരം . ഇതിന്‌ ശേഷം രണ്ട്‌ മൂന്ന്‌ മലയാളം ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടെങ്കിലും മോളിവുഡെന്നും നിഖിതയ്‌ക്ക്‌ കൈയ്യെത്താ ദൂരത്ത്‌ തന്നെയായിരുന്നു.

പിന്നീട്‌ തെലുങ്കിലേക്ക്‌ ചുവട്‌ മാറ്റിയ നിഖിത ഗ്ലാമറിന്റെ പിന്‍ബലത്തില്‍ ഒട്ടേറെ ചിത്രങ്ങളില്‍ നായികയായിരുന്നു. തമിഴില്‍ ഒരു കൈ നോക്കിയെങ്കിലും അവിടെ വമ്പന്‍ പരാജയങ്ങളായിരുന്നു താരത്തെ കാത്തിരുന്നത്‌.
എന്നാല്‍ അടുത്തിടെ വമ്പന്‍ ഹിറ്റായി മാറിയ 'സരോജ' നിഖിതയ്‌ക്ക്‌ പുതു ജീവന്‍ പകര്‍ന്നിയ്‌ക്കുകയാണ്‌. ചിത്രത്തില്‍ വില്ലന്റെ കാമുകിയായി വേഷമിടുന്ന നിഖിതയുടെ ഐറ്റം നമ്പര്‍ വന്‍ ഹിറ്റായി മാറിയിരുന്നു.

സംഭവം വന്‍വിജയമായതോടെ നിഖിതയ്‌ക്കിപ്പോള്‍ കൈനിറയെ ചിത്രങ്ങളാണ്‌. തമിഴില്‍ നിന്നും മലയാളത്തില്‍ നിന്നും ഒട്ടേറെ അവസരങ്ങള്‍ താരത്തെ തേടിയെത്തുന്നുണ്ട്‌. ജയസൂര്യ നായകനാകുന്ന 'ഡോക്ടര്‍ പേഷ്യന്റി'ലൂടെയാണ്‌ നിഖിത വീണ്ടും മലയാളത്തില്‍ സജീവമാകുന്നത്‌. ഇതിന്‌ പിന്നാലെ കോളിവുഡില്‍ ഷൂട്ടിംഗ്‌ തുടരുന്ന 'ചെന്നൈയില്‍ ഒരു മഴൈക്കാലവും' കന്നഡയില്‍ പുനീത്‌ രാജ്‌കുമാര്‍ നായികനാകുന്ന വംശിയും നിഖിതയ്‌ക്ക്‌ ഏറെ പ്രതീക്ഷകള്‍ നല്‌കുന്ന ചിത്രമാണ്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam