»   » ആനും പത്മപ്രിയയും നാടകത്തിരക്കില്‍

ആനും പത്മപ്രിയയും നാടകത്തിരക്കില്‍

Posted By:
Subscribe to Filmibeat Malayalam
 Ann Augustine
സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന നടിമാര്‍ക്കൊന്നും നാടകത്തോട് അത്ര കമ്പമുണ്ടാവാന്‍ വഴിയില്ല. എന്നാല്‍ ഇതിനൊരപവാദമാവുകയാണ് നടിമാരായ പത്മപ്രിയയും ആന്‍ അഗസ്റ്റിനും. സിനിമാലോകത്തെ തിരക്കുകളോട് വിടപറഞ്ഞ് നാടക പരിശീനച്ചൂടിലാണ് ഇരുവരും.

ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ഒരു നാടക സംഘത്തിന്റെ കീഴിലാണ് ഈ നടിമാര്‍ പരിശീലനം നടത്തുന്നത്. ലോകം മുഴുവനുമുള്ള നാടകാരാധകരെ ലക്ഷ്യം വച്ച് 4 പ്ലേ എന്ന പേരില്‍ നാല് ഇംഗ്ലീഷ് ലഘുനാടകങ്ങളാണ് ഇവര്‍ ഒരുക്കുന്നത്.

ആന്റണ്‍ ചെക്കോവിന്റെ ദി ബിയര്‍, ഡെത്ത് ഓഫ് ക്ലാര്‍ക്ക്, ജയപ്രകാശ് കുളൂരിന്റെ എന്താണമ്മേ ഉണ്യേട്ടന്‍, ദി ബ്രിഡ്ജ് എന്നിവയാണ് ഇവര്‍ പുതിയ രൂപത്തില്‍ തയ്യാറാക്കുന്നത്.

ബാംഗ്ലൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബ്ലൂ ഓഷര്‍ തീയേറ്ററാണ് നാടകത്തിന്റെ സംഘാടകര്‍. നാടകത്തിന്റെ അണിയറ ശില്പികളെല്ലാം നാടക രംഗത്തെ പ്രശസ്തരാണ്.

English summary
With top M-town heroines playing lead, noted playwright Jayaprakash Kuloor is sure to make it big on stage. Titled '4 Play', his next venture has film personalities Padmapriya, Ann Augustine, Prakash Bare and V.K.Prakash teaming up.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam