»   » ബാബുവിന്റെ സ്വന്തം കഥ വിനയന്‍ മോഷ്ച്ചു

ബാബുവിന്റെ സ്വന്തം കഥ വിനയന്‍ മോഷ്ച്ചു

Posted By:
Subscribe to Filmibeat Malayalam
Raghuvinte Swantham Rasiya
വിനയന്‍ സംവിധാനം ചെയ്ത രഘുവിന്റെ സ്വന്തം റസിയ മോഷണമാണെന്ന് പരാതി. ഷൂട്ടിങ് പൂര്‍ത്തിയായ സിനിമയുടെ കഥ മോഷ്ടിച്ചതാണെന്ന പരാതിയുമായി പ്രശസ്ത സിനിമാപരസ്യ കലാകാരനായ സാബു സിഗ്നേച്ചറാണ് രംഗത്തെത്തിയിരിക്കുന്നത്. ഒരു സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സിഗ്നേച്ചര്‍ ആരോപണവുമായി രംഗത്തെത്തിയത്.

വിനയനെതിരെ കോടതിയില്‍ ബാബു പരാതിയും നല്‍കിയിട്ടുണ്ട്. മാക്ട-ഫെഫ്ക പോരാട്ട കാലത്ത് വിനയനൊപ്പം ഉറച്ച നിന്നയാളാണ് ബാബു സിഗ്നേച്ചര്‍. അക്കാലത്ത് ഒരു സിനിമാക്കഥ താന്‍ വിനയനോട് പറഞ്ഞിരുന്നു. കഥ ഇഷ്ടപ്പെട്ട വിനയന്‍ ഇത് സിനിമായാക്കാമെന്നും വാക്കുകൊടുത്തു. എന്നാല്‍ ചിത്രീകരണം തുടങ്ങിയപ്പോള്‍ തന്റെ പേരിന് പകരം വിനയന്‍ സ്വന്തം പേരാണ് നല്‍കിയതെന്നാണ് ബാബു ആരോപിയ്ക്കുന്നു.

ബാബുക്കുട്ടന്റെ സ്വന്തം നൂര്‍ജഹാന്‍ എന്ന പേരിന് പകരം രഘുവിന്റെ സ്വന്തം റസിയ എന്ന പേരാണ് സിനിമയ്ക്ക് വിനയന്‍ നല്‍കിയിരിക്കുന്നത്. ഇതില്‍ നിന്ന് തന്നെ കഥ മോഷ്ടിച്ചതാണെന്ന് വ്യക്തമാവുമെന്നും ബാബു സിഗ്നേച്ചര്‍ പറയുന്നു.

അതേ സമയം ബാബുവിന്റെ മറുപടി അര്‍ഹിയ്ക്കാത്തതാണെന്നാണ് വിനയന്റെ പ്രതികരണം. ഒട്ടേറെ സിനിമകള്‍ക്ക് കഥയും തിരക്കഥയും എഴുതിയ തനിയ്ക്ക് ബാബുവിന്റെ കഥ മോഷ്ടിയ്‌ക്കേണ്ട ആവശ്യമില്ല. തന്റെ പുതിയ സിനിമയില്‍ ബാബുവിനെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്യാന്‍ വിളിയ്ക്കാത്തതിന്റെ പ്രതികാരമായാണ് ആരോപണമമെന്നും വിനയന്‍ പറയുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam