»   » ലജ്ജാവതിയ്ക്ക് പുനര്‍ജന്മം?

ലജ്ജാവതിയ്ക്ക് പുനര്‍ജന്മം?

Posted By:
Subscribe to Filmibeat Malayalam
Four The People
മോളിവുഡില്‍ ട്രെന്‍ഡ് സെറ്ററായി മാറിയ ലജ്ജാവതി വീണ്ടും വരുന്നു. സൂപ്പര്‍ ഹിറ്റ് ഗാനത്തിന്റെ പുതിയ പതിപ്പാണ് അണിയറയില്‍ ഒരുങ്ങുന്നത്.

ജയരാജ് സംവിധാനം ചെയ്ത ഫോര്‍ ദി പീപ്പിളില്‍ ജാസി ഗിഫ്റ്റ് സംഗീതം നല്‍കിയ ഗാനം അഭൂതപൂര്‍വമായ വിജയമാണ് നേടിയത്. മലയാള ചലച്ചിത്രരംഗത്ത് പുതിയൊരു തരംഗത്തിന് വഴിയൊരുക്കിയ ഗാനം പ്രശംസയ്‌ക്കൊപ്പം ഏറെ വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിരുന്നു.

നവാഗതനായ മനോജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ഫോര്‍ ഷാഡോസ് എന്ന സിനിമയ്ക്ക് വേണ്ടിയാണ് ലജ്ജാവതി ഇപ്പോള്‍ റീ കംപോസ് ചെയ്യുന്നത്. ആദ്യഭാഗത്തെപ്പോലെ തന്നെ പ്രേക്ഷകരെ ആകര്‍ഷിയ്ക്കുന്ന രീതിയില്‍ ഗാനം ചിത്രീകരിയ്ക്കാനാണ് സംവിധായകന്റെ തീരുമാനം.

ഒരു കൂട്ടം പുതുമുഖങ്ങള്‍ അണിനിരക്കുന്ന ഫോര്‍ ഷാഡോസ് പ്രതികാരകഥയാണ് പറയുന്നത്. തിലകനായിരിക്കും സിനിമയിലെ പ്രമുഖതാരം.

English summary
Lajjavathye.. was a trend setter in the last decade. Now the news is that the super mega hit song composed by Jassie Gift for Jayaraj's youthful film '4 the People' is to be used in the movie ?4 Shadows?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam