3 കിങ്‌സിന്റെ ഷൂട്ടിനിടെ സന്ധ്യയ്ക്ക് പരിക്ക്

ചാലക്കുടിയ്ക്കടുത്ത് അതിരപ്പള്ളി വെള്ളച്ചാട്ടത്തിനടുത്തായിരുന്നു സിനിമയുടെ ലൊക്കേഷന്‍. നായകന്മാരിലൊരാളായ ഇന്ദ്രജിത്തും സന്ധ്യയും ഉള്‍പ്പെടുന്ന ബൈക്ക് ചേസായിരുന്നു ഇവിടെ ചിത്രീകരിച്ചിരുന്നത്. ബൈക്കില്‍ പോകുന്നതിനിടെ മഴ പെയ്ത് നനഞ്ഞുകിടന്ന റോഡില്‍ തെന്നി വീണാണ് അപകടമുണ്ടായത്.
ചെറിയ പരിക്കുകളോടെ ഇരുവരും രക്ഷപ്പെട്ടെങ്കിലും മറിഞ്ഞുവീണ ബൈക്കിന്റെ സൈലന്‍സറില്‍ കാല്‍തട്ടി സന്ധ്യയുടെ കാലിന് കാര്യമായി പൊള്ളലേറ്റു. രണ്ട് ദിവസത്തെ വിശ്രമമെടുക്കാന്‍ ഡോക്ടര്‍മാര്‍ സന്ധ്യയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്ദ്രജിത്തിന് പുറമെ ജയസൂര്യ, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.


Click it and Unblock the Notifications











