»   » സത്യന്റെ ഓണസദ്യയായി ലാല്‍ ചിത്രം

സത്യന്റെ ഓണസദ്യയായി ലാല്‍ ചിത്രം

Posted By:
Subscribe to Filmibeat Malayalam
Mohanlal and Anthikkad
ഒരേ റൂട്ടില്‍ വര്‍ഷങ്ങളായി ഓടുന്ന വണ്ടിയാണ് സത്യന്‍ അന്തിക്കാടിന്റെ സിനിമ ഡ്രൈവറില്ലെങ്കിലും അത് ഓടിക്കൊള്ളും. ഇത് പറഞ്ഞത് സലീംകുമാര്‍.വര്‍ഷങ്ങള്‍ക്ക് മുമ്പ് മാതൃഭൂമിയില്‍ വന്ന അഭിമുഖത്തിലാണ് ഈ അഭിപ്രായപ്രകടനം ഉണ്ടായത്.

തന്റെ സിനിമയില്‍ പരീക്ഷണങ്ങളൊന്നും നടത്താന്‍ മിനക്കെടാത്ത അന്തിക്കാട്ടുകാരന്‍ മലയാളത്തിലെ ഏറ്റവും ഗ്യാരണ്ടിയുള്ള സംവിധായകനാണെന്ന് പേര് ഇതുവരെ നഷ്ടപ്പെടുത്തിയിട്ടില്ല.

വര്‍ഷത്തില്‍ ഒരു പടം ഇതിനെക്കുറിച്ചും ഇന്റസ്ട്രിയില്‍ ഒരു തമാശയുണ്ട്. ഓണം, വിഷു, ക്രിസ്മസ് അനുബന്ധിച്ചായിരിക്കും സത്യന്‍ പടങ്ങള്‍ ഇറങ്ങുക. സത്യന്‍അന്തിക്കാടിന്റെ വെജിറ്റേറിയന്‍ റസ്‌റോറന്റ് തുറന്നു. പുതിയ റിലീസിനെ ഇങ്ങനെയാണ അവര്‍ പറയാറ്.

മലയാളസിനിമയില്‍ ഗ്രാമ്യ ബിംബങ്ങളുടെ അനന്തസാദ്ധ്യതകള്‍ തീര്‍ത്തിട്ട സത്യന്‍ അന്തിക്കാട് പുതിയ സിനിമയുടെ പണിപ്പുരയിലേക്ക് കടന്നുകഴിഞ്ഞു. മോന്‍ഹാലിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിന് പേരിട്ടിട്ടില്ല. പേരിടലും അന്തിക്കാട്ടുകാരന് ഒരുചടങ്ങ്തന്നെ. സത്യന്‍ തന്നെയാണ് സിനിമയുടെ തിരക്കഥയും രചിയ്ക്കുന്നത്.

മോഹന്‍ലാല്‍, ഷീല, എന്നിവര്‍ ആദ്യമായ് ഒന്നിച്ചഭിനയിക്കുന്നുവെന്ന പ്രത്യേകത കൂടിയുള്ളചിത്രത്തിന്റെ പ്രമേയം അമ്മയും മകനും തമ്മിലുള്ള ആര്‍ദ്രമായ സ്‌നേഹത്തിന്റെ കഥയാണ്. പതിവ് രീതിമാറി പുതിയ ഒരു താരം എത്തുന്നത് ബിജുമേനോനാണ്. പത്മപ്രിയ നായികയാവുന്ന ചിത്രത്തില്‍ സത്യന്‍ സിനിമകളിലെ പതിവുമുഖങ്ങളായ കെപിഎസി ലളിത, മാമുക്കോയ, ഇന്നസെന്റ് തുടങ്ങിയവരെല്ലാമുണ്ട്.

പുതിയ ചിത്രത്തിന്റെ ക്യാമറ കണ്‍ തുറക്കുന്നത് പാലക്കാടന്‍ ഗ്രാമത്തിന്റെ ഉള്‍ത്തുടിപ്പുകളിലേക്കാണ്. ഏറെക്കാലത്തിന് ശേഷമാണ് സത്യന്‍ വീണ്ടും പാലക്കാട് ലൊക്കേഷനായി തിരഞ്ഞെടുക്കുന്നത്.

ആശീര്‍വാദ് സിനിമാസ് നിര്‍മ്മാണവും വിതരണവും നിര്‍വ്വഹിക്കുന്ന ഈചിത്രത്തിന്റെ പൂജയും സംഗീത നിര്‍വ്വഹണവും ചെന്നെയിലാണ് നടന്നത്. ജൂണ്‍ 15ന് ആരംഭിയ്ക്കുന്ന ഷൂട്ടിങ് ആരംഭിയ്ക്കുന്ന ചിത്രം ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയാവും. സെപ്റ്റംബര്‍ ഏഴിന് ഓണസദ്യയായി ലാല്‍ ചിത്രം സത്യന്‍ മലയാളികള്‍ക്ക് സമ്മാനിയ്ക്കും.

English summary
The experienced director of Malayalam film industry Sathyan Anthikkad after the super hit of his 50th Movie “Kadha Thudarunnu ” is now working on Mohan Lal’s next film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam