»   » അപരനെ വീഴ്ത്താന്‍ ശ്രീയ ട്വിറ്ററില്‍

അപരനെ വീഴ്ത്താന്‍ ശ്രീയ ട്വിറ്ററില്‍

Posted By:
Subscribe to Filmibeat Malayalam
Shriya Saran
താത്പര്യമില്ലെങ്കിലും ട്വിറ്ററില്‍ വന്നേ തീരുവെന്ന അവസ്ഥയിലാണ് ചലച്ചിത്ര ലോകത്തെ താരങ്ങള്‍ക്ക്. തങ്ങളുടെ അപരന്‍മാര്‍ വിലസുമ്പോള്‍ അവര്‍ ഡ്യൂപ്ലിക്കേറ്റുകളാണെന്ന് പറയാന്‍ വേണ്ടിയെങ്കിലും സെലിബ്രറ്റികള്‍ ഇപ്പോള്‍ ട്വിറ്ററിലെത്തുന്നു. അക്കൂട്ടത്തില്‍പ്പെടുത്താവുന്ന ഏറ്റവും പുതിയ താരം തെന്നിന്ത്യന്‍ ഗ്ലാമര്‍ സുന്ദരി ശ്രീയ സരണ്‍ ആണ്.

ശ്രീയയുടെ പേരില്‍ ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ച അപരന്‍ താരത്തിന്റെ നീക്കങ്ങള്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിയ്ക്കുകയും അതിനനുസരിച്ചുള്ള ട്വീറ്റുകള്‍ പടച്ചുവിടുകയും ചെയ്തത ശ്രീയയെ തന്നെ ഏറെ അദ്ഭുതപ്പെടുത്തിയിരുന്നു.

ഒടുവില്‍ ഒരു സുഹൃത്താണ് ട്വിറ്ററിലെ അപരനെ വീഴ്ത്താനുള്ള വഴി ശ്രീയയ്ക്ക് പറഞ്ഞുകൊടുത്തത്. സൂത്രമെന്തെന്നല്ലേ, ശ്രീയ സ്വന്തമായി ഒരു ട്വിറ്റര്‍ അക്കൗണ്ട് ആരംഭിയ്ക്കുക. അതോടെ അപരന്റെ കഥ കഴിയും.

എന്തായാലും സുഹൃത്തിന്റെ ഉപദേശം ശിരസ്സാവഹിച്ച് ശ്രീയയും ട്വിറ്ററില്‍ എത്തിക്കഴിഞ്ഞു. ശ്രീയസ്‌മൈലിങ് എന്ന പേരിലാണ് താരം തന്റെ അക്കൗണ്ട് ആരംഭിച്ചിരിയ്ക്കുന്നത്. തന്റെ പേരുപയോഗിച്ചുള്ള ഡ്യൂപ്ലിക്കേറ്റിന്റെ കളി ഇനിയെങ്കിലും തീരുമെന്ന പ്രതീക്ഷയിലാണ് നടി.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam