സ്വാതി ഇനി ഐറ്റം ഗേള്‍

ചിത്രത്തിലെ നായിക ദീപികയാണെങ്കിലും സ്വാതിയുടെ ഒരു ഗ്ലാമര്‍ ഐറ്റം നമ്പര്‍ തന്നെയായിരിക്കും ഹുഞ്ജയുടെ ഹൈലൈറ്റെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.
ഒരു ഗാനരംഗത്തിന് വേണ്ടി സ്വാതി ഗ്ലാമറാവുന്നത് ആരാധകരെ അദ്്ഭുതപ്പെടുത്തിയിട്ടുണ്ട്. തനിയ്ക്ക് മേല്‍ പതിഞ്ഞ 'പക്കത്ത് വീട്ടിലെ പൊണ്ണ്' ഇമേജ് മാറ്റിമറിയ്ക്കാനാണ് താരത്തിന്റെ ശ്രമമെന്നാണ് തെലുങ്കില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
ടിവി അവതാരകയായി കരിയര്‍ ആരംഭിച്ച സ്വാതി ഇതിനിടെ കന്നഡയിലും അരങ്ങേറ്റം കുറിയ്ക്കാനൊരുങ്ങുകയാണ്. സംവിധായകന്‍ ചന്ദ്രുവിന്റെ മൈലാരി എന്ന ചിത്രത്തില്‍ ശിവരാജകുമാറിന്റെ നായികയായാണ് സ്വാതി കന്നഡിയിലേക്ക ചുവടുവെയ്ക്കുന്നത്.


Click it and Unblock the Notifications