»   » നയന്‍സിന്റെ മനസ്സ് മാറുമോ?

നയന്‍സിന്റെ മനസ്സ് മാറുമോ?

Posted By:
Subscribe to Filmibeat Malayalam
Nayantara
ഒരു ചോദ്യചിഹ്നമായി തുടരുകയാണ് നയന്‍താര. വിവാഹം എന്ന്, എവിടെ, അഭിനയം തുടരുമോ ഈ ചോദ്യങ്ങള്‍ക്കെല്ലാം കഴിഞ്ഞ കുറെക്കാലമായി ഒരു പുഞ്ചിരി മാത്രമാണ് സുന്ദരിയുടെ മറുപടി.

കഴിഞ്ഞദിവസം ഹൈദരാബാദില്‍ തെലുങ്ക് ചിത്രമായ ശ്രീ രാമ രാജ്യത്തിന്റെ അമ്പതാംദിനാഘോഷ ചടങ്ങിലും നയന്‍താര തന്നെയായിരുന്നു താരം. ചടങ്ങില്‍ പങ്കെടുത്ത സുഹൃത്തുക്കള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ചോദിയ്ക്കാനുണ്ടായിരുന്ന ഒന്നുമാത്രം. ശ്രീ രാമരാജ്യം അവസാനചിത്രമാണോ? പതിവുപോലെ മൗനമായിരുന്നു നയന്‍സിന്റെ മറുപടി.

ശ്രീ രാമരാജ്യത്തിന് ശേഷം കഴിഞ്ഞ ഒരു വര്‍ഷമായി പുതിയ സിനിമകള്‍ക്കൊന്നും നടി കരാറൊപ്പിട്ടിട്ടില്ല. കാമുകന്‍ പ്രഭുദേവയുമായുള്ള വിവാഹത്തിന് മുന്നോടിയായിട്ടാണ് ഇതെന്ന് പറഞ്ഞുകേട്ടിരുന്നു. തമിഴില്‍ ബോസ് എങ്കിറ ഭാസ്‌ക്കരന് ശേഷം ഒരു പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാന്‍ പോലും നയന്‍സ് തയാറായിരുന്നില്ല. തമിഴിലെ നമ്പര്‍ വണ്‍ സംവിധായകരെല്ലാം ഓഫറുകളുമായി വന്നിട്ടും മലയാളി സുന്ദരിയ്ക്ക് കുലുക്കമുണ്ടായില്ല.

ഇപ്പോള്‍ ടോളിവുഡിലെ മുന്‍നിരക്കാരെല്ലാം തങ്ങളുടെ ഏറ്റവും മികച്ച പ്രൊജക്ടുകളിലേക്ക് നയന്‍സിനെ ക്ഷണിയ്ക്കുകയാണ്. ദസാരി നാരായണ റാവു, എസ്പി ബാലസുബ്രഹ്മണ്യം, നാഗര്‍ജ്ജുന, ദില്‍ രാജു തുടങ്ങിയവരെല്ലാം നയന്‍സിനോട് തീരുമാനം മാറ്റാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇതൊക്കെ നയന്‍സിന്റെ മനസ്സ് ഇളക്കുമോ? കാലം തന്നെ ഉത്തരം പറയട്ടെ...

English summary
At the 50-day function of Sri Ramarajyam, her Telugu hit, touted as her last release before wedding, the actress charmed everyone in Tollywood. Everyone on the dais, her friends and the media had only one question to ask her- “Will Sri Ramarajyam be your last release?” But Nayan kept a studious silence like always. Remember that the actress has not signed any film for the last one year and speculations are rife that she will be tying the knot this year with Prabhu Deva

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam