ഐഎഫ്എഫ്കെ മാര്‍ച്ച് 29 മുതല്‍
ഐഎഫ്എഫ്കെ മാര്‍ച്ച് 29 മുതല്‍
നവംബര്‍ 01, 2001
തിരുവനന്തപുരം: കേരള അന്തരാഷ്ട്ര ചലച്ചിത്രോത്സവം (ഐഎഫ്എഫ്കെ) 2002 മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ അഞ്ച് വരെ തിരുവനന്തപുരത്ത് നടക്കും.
ചലച്ചിത്ര അക്കാദമി നടത്തുന്ന ചലച്ചിത്രോത്സവം എല്ലാ വര്‍ഷവും തിരുവനന്തപുരത്ത് തന്നെ നടത്താന്‍ അക്കാദമി ജനറല്‍ കൗണ്‍സില്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തതായി അക്കാദമി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു.
മികച്ച ചിത്രത്തിന് സുവര്‍ണമയൂരവും 10 ലക്ഷം രൂപയും നല്‍കുന്നതിന് പുറമെ മികച്ച സംവിധായകന് മൂന്ന് ലക്ഷം രൂപയും രജത ചകോരവും നല്‍കും. മികച്ച പ്രതിഭയ്ക്ക് രജത ചകോരവും രണ്ട് ലക്ഷം രൂപയും നല്‍കും. അടുത്ത വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തുന്ന പ്രേക്ഷകര്‍ തിരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിനും അവാര്‍ഡ് നല്‍കും. രജത ചകോരവും ഒരു ലക്ഷം രൂപയുമാണ് നല്‍കുക.
ചലച്ചിത്രത്തെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും അടങ്ങിയ ഒരു ചലച്ചിത്ര മ്യൂസിയം തുടങ്ങാനും അക്കാദമി സര്‍ക്കാരിനോട് ശുപാര്‍ ചെയ്തു.
അടുത്ത ഒരു വര്‍ഷത്തേക്ക് 23 കോടിയുടെ പദ്ധതികളാണ് ചലച്ചിത്ര അക്കാദമി നടത്തുന്നത്. അടുത്ത അഞ്ചു വര്‍ഷത്തേക്ക് 110 കോടിയുടെ ബജറ്റ് കൗണ്‍സില്‍ യോഗം പാസാക്കി.


Click it and Unblock the Notifications