മെഗാതാരങ്ങള്‍ വീണ്ടും ഒന്നിക്കുന്നു

By Staff

മെഗാതാരങ്ങള്‍ വീണ്ടും ഒന്നിക്കുന്നു
നവംബര്‍ 2, 2004

മലയാളത്തിന്റെ മെഗാതാരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. ഇരുവര്‍ക്കും ഏറെ അഭിനയസാധ്യതയുള്ള ഒരു കഥയ്ക്കായുള്ള അന്വേഷണം നടന്നുവരികയാണ്.

മോഹന്‍ലാലിന്റെ ഡ്രൈവര്‍ കൂടിയായ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ ആശീര്‍വാദ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ലാല്‍-മമ്മൂട്ടി ചിത്രം നിര്‍മിക്കുന്നത്. ഇരുവരും ഒന്നിച്ചഭിനയിച്ച ഹരികൃഷ്ണന്‍സ് ലാലിന്റെ ഭാര്യ സുചിത്രയാണ് നിര്‍മിച്ചിരുന്നത്.

കഥ കണ്ടെത്തിയതിന് ശേഷം സംവിധായകനെ നിശ്ചയിക്കാമെന്നാണ് ഇരുവരുടെയും തീരുമാനം. തങ്ങള്‍ക്ക് ഒന്നിച്ചഭിനയിക്കാനായി ഒരു കഥ കണ്ടെത്തുന്നതു സംബന്ധിച്ച് ഇരുവരും വിശദമായി സംസാരിച്ചുകഴിഞ്ഞു. അടുത്ത വര്‍ഷം പകുതിയോടെ ചിത്രീകരണം തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്.

കഥയ്ക്കായി മെഗാതാരങ്ങള്‍ പലരുമായും ചര്‍ച്ച നടത്തിക്കഴിഞ്ഞു. ഇരുവര്‍ക്കും ഏറെ അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളുള്ള കഥയ്ക്കായാണ് അന്വേഷണം നടക്കുന്നത്. മികച്ച സാഹിത്യകൃതികള്‍ സിനിമയാക്കുന്നതിനും ആലോചനയുണ്ട്.

ഈയിടെ ഷാഫി സംവിധാനം ചെയ്യുന്ന തൊമ്മനും മക്കളും എന്ന ചിത്രത്തില്‍ ലാലും മമ്മൂട്ടിയും ഒന്നിച്ചഭിനയിക്കുന്നുവെന്ന് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ മമ്മൂട്ടി മാത്രമേ ഈ ചിത്രത്തില്‍ അഭിനയിക്കുന്നുള്ളൂവെന്ന് പിന്നീട് ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

ഇരുവരും തുല്യപ്രാധാന്യമുള്ള വേഷത്തില്‍ അഭിനയിച്ച ഒടുവിലത്തെ ചിത്രം ഹരികൃഷ്ണന്‍സാണ്. അതിന് ശേഷമിറങ്ങിയ നരസിംഹത്തില്‍ മമ്മൂട്ടി ഒരു അതിഥി വേഷം ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X