റംസാന് മൂന്ന് ചിത്രങ്ങള്‍

By Staff

റംസാന് മൂന്ന് ചിത്രങ്ങള്‍
നവംബര്‍ 1, 2005

ഓണച്ചിത്രങ്ങള്‍ക്കു ശേഷം ഒരു ചിത്രം പോലും റിലീസ് ചെയ്യാതിരുന്ന ഒന്നര മാസത്തെ ഇടവേളക്കു ശേഷം വീണ്ടും സിനിമാവിപണി സജീവമാവുന്നു. മൂന്ന് റംസാന്‍ ചിത്രങ്ങളാണ് നവംബര്‍ ആദ്യം തിയേറ്ററുകളിലെത്തുന്നത്.

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ദിലീപിന്റെയും ചിത്രങ്ങള്‍ ഓണത്തിന് സൂപ്പര്‍നേട്ടം കൊയ്തെങ്കില്‍ റംസാന് ഒരു സൂപ്പര്‍താര ചിത്രം മാത്രമേ പ്രദര്‍ശനത്തിനെത്തുന്നുള്ളൂ. മമ്മൂട്ടിയുടെ രാജമാണിക്യം നവംബര്‍ നാല് തിയേറ്ററുകളിലെത്തുമ്പോള്‍ മറ്റ് സൂപ്പര്‍താര ചിത്രങ്ങളൊന്നും മത്സരത്തിനില്ല.

മമ്മൂട്ടിയുടെ ഈ വര്‍ഷം റിലീസ് ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണിത്. ഈ വര്‍ഷം തൊമ്മനും മക്കളും, തസ്കരവീരന്‍, രാപ്പകല്‍, നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങള്‍ നേടിയ വന്‍വിജയം ആവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെ റംസാനെത്തുന്ന രാജമാണിക്യം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ അന്‍വറാണ്. തൊമ്മനും മക്കളും, തസ്കരവീരന്‍ എന്നിവ പോലെ മമ്മൂട്ടിയുടെ മാനറിസങ്ങള്‍ പരമാവധി ചൂഷണം ചെയ്ത് ഒരുക്കിയിരിക്കുന്ന മസാല ചിത്രമാണിത്.

സൂപ്പര്‍താര സാന്നിധ്യമില്ലാത്ത അനന്തഭദ്രം, ബോയ്ഫ്രന്റ് എന്നിവയാണ് റംസാനെത്തുന്ന മറ്റ് രണ്ട് ചിത്രങ്ങള്‍. സന്തോഷ് ശിവന്‍ ആദ്യമായി സംവിധാനം ചെയ്ത മലയാളചിത്രമായ അനന്തഭദ്രത്തിലെ നായകന്‍ പൃഥ്വിരാജാണ്. യക്ഷിക്കഥ പറയുന്ന ചിത്രത്തിന് സ്പെഷ്യല്‍ ഇഫക്ടുകളും ഛായാഗ്രഹണത്തിലെ പരീക്ഷണങ്ങളും സാങ്കേതികതികവ് നല്‍കുന്നു. കാവ്യാമാധവന്‍ നായികയായ ഈ ചിത്രം മനോഹരമായ ഗാനരംഗങ്ങളോടെയാണ് ഒരുക്കിയിരിക്കുന്നത്. നവംബര്‍ മൂന്നിന് ചിത്രം തിയേറ്ററുകളിലെത്തും.

വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ടിലൂടെ പുതുമുഖനായകന്‍ മണിക്കുട്ടന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. വിനയന്‍ ശൈലിയിലുള്ള ഒരു പതിവു മസാല ചിത്രമാണ് ഇതും. നര്‍മത്തില്‍ പൊതിഞ്ഞ കുറ്റാന്വേഷണ കഥ പറയുന്ന ഈ ചിത്രത്തില്‍ ലക്ഷ്മിഗോപാലസ്വാമിയും ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X