»   » ദേവന്റെ ആറാമിന്ദ്രിയം

ദേവന്റെ ആറാമിന്ദ്രിയം

Posted By:
Subscribe to Filmibeat Malayalam

ദേവന്റെ ആറാമിന്ദ്രിയം
നവംബര്‍ 02, 2000

ദേവനെ നായകനാക്കി കുടമാളൂര്‍ രാജാജി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആറാമിന്ദ്രിയം. രാജന്‍ പി. ദേവ്, ശ്രീരാമന്‍, സഞ്ജയ്, വിവേക്, കോട്ടയം നസീര്‍, സുബൈര്‍, സൊനാലി, ലൈല, ശ്രീലക്ഷ്മി, ലാവണ്യ, കലാഭവന്‍ ഷാജോണ്‍ എന്നിവരും അഭിനയിക്കുന്നു.

ആര്‍.ആര്‍. സിനി ഇന്റര്‍നാഷണലിന്റെ ബാനറില്‍ കെ. മുരളീധരനാണ് ആറാമിന്ദ്രിയം നിര്‍മ്മിക്കുന്നത്. ഗുരുരാജിന്റെകഥയ്ക്ക് ശേഖര്‍ പാലക്കാടും ചന്ദ്രമോഹനും ചേര്‍ന്ന് തിരക്കഥയും സംഭാഷണവും എഴുതുന്നു.

ശേഖര്‍ പാലക്കാടിന്റെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് എസ്.പി. ഭൂപതി. ഛായാഗ്രഹണം എം.ഡി. സുകുമാരന്‍. എഡിറ്റിംഗ് പി.സി. മോഹന്‍. കലാസംവിധാനം കൈലാസ് റാവുവിന്റേതാണ്.ചിത്രത്തിന്റെ ഷൂട്ടിംഗ് ആലപ്പുഴയില്‍ നടക്കുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X