ഷാജി കൈലാസിന്റെ പുതിയ ചിത്രം ഡയല്‍ 100

By Staff

ഷാജി കൈലാസിന്റെ പുതിയ ചിത്രം ഡയല്‍ 100
നവംബര്‍ 02, 2001

ഒരു ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന മലയാള ചിത്രം ഡയല്‍ 100 ല്‍ ബിജു മേനോന്‍ നായകനാവുന്നു.

ഒരു വര്‍ഷത്തോളമായി മലയാള സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുന്ന ഷാജി കൈലാസിന്റെ പുതിയ ചിത്രത്തിന് സംവിധായകനും തിരക്കഥാകൃത്തുമായ ടി. കെ. രാജീവ്കുമാറാണ് തിരക്കഥയെഴുതുന്നത്. വല്യേട്ടനു ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് ഡയല്‍ 100.

കലാഭവന്‍ മണി മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പുതുമുഖങ്ങളാണ്. പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലാണ് ചിത്രം ചെയ്യുന്നത്.

രേവതി കലാമന്ദിറിന്റെ ബാനറില്‍ സുരേഷ്കുമാറും ഏഷ്യാനെറ്റ് ടെലിവിഷനും ചേര്‍ന്ന് ചിത്രം നിര്‍മിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X