മമ്മൂട്ടിയ്ക്കെതിരെ സിനിമാപ്രദര്‍ശകര്‍

By Staff

മമ്മൂട്ടിയ്ക്കെതിരെ സിനിമാപ്രദര്‍ശകര്‍
നവംബര്‍ 02, 2001

തിരുവനന്തപുരം: തിരുവോണനാളില്‍ കൈരളിചാനലില്‍ വല്ല്യേട്ടന്‍ എന്ന സിനിമ സംപ്രേഷണം ചെയ്തതിനെച്ചൊല്ലിയുള്ള തര്‍ക്കം മൂക്കുന്നു . കേരളാ സിനി എക്സിബിറ്റേഴ്സ് അസോസിയേഷന്‍ മലയാള സിനിമാവ്യവസായത്തിന്റെ ജോയിന്റ്കൗണ്‍സിലില്‍ നിന്നും സൂപ്പര്‍സ്റാര്‍ മമ്മൂട്ടിയുടെ രാജി ആവശ്യപ്പെട്ടിരിക്കുകയാണ്.

പുതിയ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് പാലിക്കേണ്ട ചട്ടങ്ങള്‍ കൈരളീചാനല്‍ വല്ല്യേട്ടന്റെ കാര്യത്തില്‍ ലംഘിച്ചു എന്നതാണ് സിനിമാപ്രദര്‍ശകരുടെ സംഘടന വാദിക്കുന്നത്. കൈരളി ചാനലിന്റെ ചെയര്‍മാന്‍ കൂടിയായ മമ്മൂട്ടി ഇതിന് കൂട്ടുനിന്നുവെന്നും കേരളാ സിനി എക്സിബിറ്റേഴ്സ് അസോസിയേഷന്‍ വിമര്‍ശനമുന്നയിക്കുന്നു.

സിനിമാപ്രദര്‍ശകരുടെ സംഘടനയുടെ ദേഷ്യം അവിടെക്കൊണ്ടൊന്നും തീര്‍ന്നിട്ടില്ല. വല്ല്യേട്ടന്റെ നിര്‍മ്മാതാക്കളായ അമ്പലക്കര മൂവീസിനെതിരെ നിയമനടപടികളെടുക്കാനും സിനിമാ എക്സിബിറ്റേഴ്സ് അസോസിയേഷന്‍ തീരുമാനിച്ചിരിക്കുകയാണ്.

അമ്പലക്കര മൂവീസ് ഭാവിയില്‍ നിര്‍മ്മിക്കുന്ന സിനിമകള്‍ പ്രദര്‍ശനത്തിനെടുക്കേണ്ടെന്നും അസോസിയേഷന്‍ തീരുമാനിച്ചു. വല്ല്യേട്ടന്റെ വിതരണക്കാരെ ബ്ലാക്ക് ലിസ്റില്‍ പെടുത്താനും ഇവര്‍ വിതരണം ചെയ്യുന്ന സിനിമകള്‍ക്ക് വിലക്ക് കല്പിക്കാനും അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X