നിഴല്‍ക്കുത്ത് ഫ്രാന്‍സില്‍ പ്രദര്‍ശനത്തിന്

By Staff

നിഴല്‍ക്കുത്ത് ഫ്രാന്‍സില്‍ പ്രദര്‍ശനത്തിന്
നവംബര്‍ 02, 2002

അടൂര്‍ ഗോപാലകൃഷ്ണന്റെ ഏറ്റവും ഒടുവിലത്തെ ഫീച്ചര്‍ ചിത്രമായ നിഴല്‍ക്കുത്ത് ഫ്രാന്‍സില്‍ റീലീസ് ചെയ്യുന്നു. വാണിജ്യാടിസ്ഥാനത്തില്‍ ജനവരിയിലാണ് ഫ്രാന്‍സില്‍ ചിത്രം പ്രദര്‍ശിപ്പിക്കുക.

തുടര്‍ന്നുള്ള മാസങ്ങളില്‍ മറ്റ് വിദേശരാജ്യങ്ങളിലും ചിത്രം പ്രദര്‍ശിപ്പിക്കും. ഫ്രാന്‍സില്‍ റിലീസിനായി ഫ്രഞ്ച് ഭാഷയില്‍ സബ്ടൈറ്റിലുകളുള്ള 10 പ്രിന്റുകള്‍ തയ്യാറാക്കിക്കഴിഞ്ഞു.

ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കളായ ഫ്രഞ്ച് കമ്പനി അര്‍കം ഇന്റര്‍നാഷെന്‍ ആണ് ഫ്രാന്‍സിലെ സിനിമയുടെ അവകാശം. കഥാപുരുഷന്‍ എന്ന ചിത്രം പൂര്‍ത്തിയാക്കി ആറ് വര്‍ഷത്തെ മൗനത്തിന് ശേഷമാണ് നിഴല്‍ക്കുത്ത് നിര്‍മ്മിച്ചത്. ഒടുവില്‍ ഉണ്ണികൃഷ്ണനാണ് ഇതില്‍ നായകവേഷത്തില്‍.

എപ്പോഴും അടൂരിന്റെ പ്രിയക്യാമറാമാന്‍ മങ്കട രവിവര്‍മ്മ തന്നെയാണ് നിഴല്‍ക്കുത്തിലും ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. വെനീസ്, ടൊറന്റോ ചലച്ചിത്രമേളകളില്‍ നിഴല്‍ക്കുത്ത് ശ്രദ്ധേയമായി. വെനീസിലും ടൊറന്റോയിലും മൂന്ന് തവണ വീതം ചിത്രം പ്രദര്‍ശിപ്പിച്ചു. നിറഞ്ഞ സദസ്സിന് മുമ്പാകെയാണ് ഓരോ തവണയും ചിത്രം പ്രദര്‍ശിപ്പിച്ചത്.

അടുത്ത മാസം ലണ്ടന്‍ ഫിലിം ഫെസ്റിവലിലും തുടര്‍ന്ന് റോം, നാന്റെസ്, റോട്ടര്‍ഡാം, പുസാന്‍ ചലച്ചിത്രമേളകളിലും ചിത്രം പ്രദര്‍ശിപ്പിക്കും. ഇന്ത്യയിലും അധികം വൈകാതെ ചിത്രം പ്രദര്‍ശിപ്പിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X