രാജീവ്നാഥിന്റെ ചിത്രത്തില്‍ ജയറാം
രാജീവ്നാഥിന്റെ ചിത്രത്തില്‍ ജയറാം
നവമ്പര്‍ 02, 2003
രാജീവ്നാഥ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയറാം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ബാബിലോണ എന്നാണ് പുതിയ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ കഥ രാജീവ്നാഥിന്റേതുതന്നെ. തിരക്കഥ രാജീവ്നാഥും ബാബു ഭരദ്വാജും ചേര്‍ന്ന് രചിക്കുന്നു.
റഷ്യയിലാണ് ബാബിലോണയുടെ ചിത്രീകരണം നടക്കുന്നത്. രാജീവ്നാഥിന്റെ ചിത്രത്തില്‍ ജയറാം അഭിനയിക്കുന്നത് ആദ്യമായാണ്. ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ച ശേഷത്തിന് ശേഷം ജയറാം അഭിനയിക്കുന്ന സമാന്തര സിനിമാ സംരംഭമാണ് ബാബിലോണ.
ജനനി എന്ന ചിത്രത്തിന് ശേഷം രാജീവ്നാഥ് ഒരുക്കുന്ന ചിത്രമാണിത്. ഈ ചിത്രത്തിന് രാജീവ്നാഥിന് മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു.


Click it and Unblock the Notifications