സത്യന്‍ ചിത്രത്തില്‍ മീര, ഉര്‍വശി

By Staff

സത്യന്‍ ചിത്രത്തില്‍ മീര, ഉര്‍വശി
നവംബര്‍ 2, 2004

മനസ്സിനക്കരെയുടെ വിജയത്തിനു ശേഷം സത്യന്‍ അന്തിക്കാടും തിരക്കഥാകൃത്ത് രഞ്ജന്‍ പ്രമോദും വീണ്ടും ഒന്നിക്കുന്നു. ഈ ചിത്രത്തിലൂടെ ഒരു പുതുമുഖ നായകനെ സത്യന്‍ അന്തിക്കാട് പരിചയപ്പെടുത്തുന്നു.

മീരാ ജാസ്മിനാണ് ചിത്രത്തില്‍ നായികയാവുന്നത്. സത്യന്‍ ചിത്രത്തില്‍ ആദ്യമായാണ് മീര വേഷമിടുന്നത്. ഒരു ഇടവേളക്കു ശേഷം ഉര്‍വശി ഈ ചിത്രത്തിലൂടെ മലയാളത്തില്‍ തിരിച്ചുവരവ് നടത്തുന്നു. ശക്തമായ ഒരു കഥാപാത്രത്തെയാണ് ഉര്‍വശി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ചിത്രത്തിന് പേരിട്ടിട്ടില്ല. മനസ്സിനക്കരെയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഇന്നസെന്റ് ഈ ചിത്രത്തിലും ഒരു പ്രധാനവേഷത്തിലുണ്ട്. മനസ്സിനക്കരെയില്‍ വേഷമിട്ട കെ. പി. എ. സി. ലളിത, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, മാമുക്കോയ തുടങ്ങിയ താരങ്ങള്‍ ഈ ചിത്രത്തിലും അണിനിരക്കുന്നു.

ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ഒരു ഇടവേളക്കു ശേഷം ഗരഹലക്ഷ്മിയും സത്യന്‍ അന്തിക്കാടും വീണ്ടും ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ. സത്യന്‍ അന്തിക്കാടിന്റെ തൂവല്‍ക്കൊട്ടാരം, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, കൊച്ചുകൊച്ചു സന്തോഷങ്ങള്‍ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചിരുന്നത് ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സാണ്.

അഴകപ്പനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. രാജേഷ് ജയരാമന്റേതാണ് ചിത്രത്തിന്റെ കഥ. മീശമാധവന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്ത് രഞ്ജന്‍ പ്രമോദ് തിരക്കഥയെഴുതുന്ന നാലാമത്തെ ചിത്രമാണിത്. മോഹന്‍ലാലിനെ നായകനാക്കി താപ്പാന എന്നൊരു ചിത്രം സംവിധാനം ചെയ്യാനും രഞ്ജന് പദ്ധതിയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X