മീരയുടെ ചിത്രം വീണ്ടും മൊഴിമാറ്റിയെത്തുന്നു
മീരയുടെ ചിത്രം വീണ്ടും മൊഴിമാറ്റിയെത്തുന്നു
നവംബര്‍ 2, 2005
അച്ചുവിന്റെ അമ്മയിലാണ് ഒടുവിലായി മലയാള പ്രേക്ഷകര്‍ മീരാ ജാസ്മിനെ കണ്ടത്. ഈ വര്‍ഷം ഇനി മീരയുടേതായി ഒരു ചിത്രവും മലയാളത്തില്‍ ഇറങ്ങാന്‍ സാധ്യതയില്ലെന്നിരിക്കെ തെലുങ്കില്‍ നിന്ന് ഒരു മീരാ ജാസ്മിന്‍ ചിത്രം കൂടി മൊഴിമാറ്റി കേരളത്തില്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്നു.
നേരത്തെ മീര ഇരട്ടവേഷത്തില്‍ അഭിനയിച്ച ഒരു തെലുങ്ക് ചിത്രം മഞ്ഞുംപെയ്യുംമുമ്പേ എന്ന പേരില്‍ മലയാളത്തില്‍ ഡബ്ബ് ചെയ്തിരുന്നു. ചിത്രം തിയേറ്ററുകളില്‍ വിതരണത്തിനെത്തിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഓണത്തിന് അമൃത ടിവിയിലാണ് മഞ്ഞുംപെയ്യുംമുമ്പേ പ്രദര്‍ശിപ്പിച്ചത്. തിയേറ്റര്‍ റിലീസുണ്ടായില്ലെങ്കിലും ടിവി ചാനലുകളിലൂടെ ഈ ചിത്രത്തിലെ ഗാനരംഗങ്ങള്‍ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
വീണ്ടും മീരയുടെ ഒരു ചിത്രം കൂടി മലയാളത്തിലെത്തുകയാണ്. ബ്രഹ്മം എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ തെലുങ്കിലെ സൂപ്പര്‍താരം രവിതേജയാണ് നായകന്‍. ബി.ശ്രീനു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ പ്രകാശ്രാജ്, പ്രദീപ്സിംഗ് റാവത്ത്, സുനില്‍ രഘുനാഥ്, സുധ, രേവതി, മാസ്റര്‍ ദീപക്, ബേബി ഹര്‍ഷി തുടങ്ങിയവരും അഭിനയിക്കുന്നു.
മലയാളത്തിലുള്ള ഗാനരചനയും സംഭാഷണരചനയും നിര്‍വഹിച്ചിരിക്കുന്നത് മങ്കൊമ്പ് ഗോപാലകൃഷ്ണനാണ്. എം.ജി.ശ്രീകുമാര്‍, മധു ബാലകൃഷ്ണന്‍, അഫ്സല്‍, പ്രദീപ് ബാബു, ചിത്രം, കാര്‍ത്തിക്, സുജാത, രഞ്ജിനി ജോസ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.


Click it and Unblock the Notifications