ഒരു സിനിമയില്‍ നൂറ് കഥാപാത്രങ്ങള്‍!
താരബാഹുല്യം കൊണ്ട് റെക്കോഡ് സൃഷ്ടിച്ച ചിത്രമാണ് ഐ.വി.ശശിയുടെ അഹിംസ. മലയാളത്തിലെ അന്നത്തെ മിക്കവാറും എല്ലാ പ്രമുഖ താരങ്ങളും ആ ചിത്രത്തില്‍ അണിനിരന്നിരുന്നു. ഇപ്പോള്‍ ഹരിദാസ് സംവിധാനം ചെയ്യുന്ന ഇന്ദ്രജിത്ത് സമാനമായ മറ്റൊരു ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ്.
ചെറുതും വലുതുമായ നൂറോളം കഥാപാത്രങ്ങളാണ് ഇന്ദ്രജിത്തില്‍ പ്രത്യക്ഷപ്പെടുന്നത്. കഥാപാത്രങ്ങള്‍ക്കെല്ലാംചിത്രത്തിന്റെ കഥയുമായി ഗാഢബന്ധമുണ്ട്. വളരെ പ്രത്യേതകളുള്ള കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഒന്നിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
കലാഭവന്‍ മണിയാണ് ചിത്രത്തിലെ നായകന്‍. ഭാസി എന്ന ഗുണ്ടായായാണ് മണി അഭിനയിക്കുന്നത്. ഭാസി ഗുണ്ട സാധാരണ ഗുണ്ടയല്ല. അല്പം മനസാക്ഷിയൊക്കെ സൂക്ഷിക്കുന്നയാളാണ്. ചില ഗുണങ്ങളുള്ള ഗുണ്ട.
ഭാസിയുടെ അച്ഛന്‍ ഭാസ്കരന്‍ പഴയ ഗുണ്ടയാണ്. ഗ്രാമത്തില്‍ അയാള്‍ പറയുന്നതിനപ്പുറം ശബ്ദമുയര്‍ത്താന്‍ ആരുമുണ്ടായിരുന്നില്ല. പ്രായമായപ്പോള്‍ താന്‍ ദ്രോഹിച്ചവര്‍ തന്നെ ദ്രോഹിക്കുമോയെന്ന പേടിയായി അയാള്‍ക്ക്. അങ്ങനെയാണ് മകന്‍ ഭാസിയെ ഗുണ്ടയാക്കാന്‍ അയാള്‍ തീരുമാനിക്കുന്നത്. താനിഷ്ടപ്പെടാതിരുന്നിട്ടും ഭാസിക്ക് ഒരു ഗുണ്ടയായി വേഷം കെട്ടേണ്ടിവന്നു.
ഇന്ദ്രനെ ജയിക്കാന്‍ വേണ്ടി രാവണന്‍ സൃഷ്ടിച്ച മകനാണ് ഇന്ദ്രജിത്ത്. ആ പുരാണകഥയില്‍ നിന്നാണ് ഇന്ദ്രജിത്ത് എന്ന പേര് ചിത്രത്തിന് സ്വീകരിച്ചത്. അച്ഛന്റെ ശത്രുക്കളെ നേരിടാന്‍ നിയോഗിക്കപ്പെടുന്ന മകനാണ് കഥയിലെ നായകന്‍.
ഭാസ്കരനായി വേഷമിടുന്നത് രാജന്‍ പി. ദേവാണ്. പുതുമുഖം ദിവ്യ വിശ്വനാഥാണ് നായിക. ജഗതി ശ്രീകുമാര്‍, റിയാസ്ഖാന്‍, ഇന്ദ്രന്‍സ്, അനില്‍ മുരളി, ശ്രീകുമാര്‍, ബിനീഷ് കോടിയേരി, സൈജു, ശ്രീജിത്ത്, ശാലു മേനോന്‍, മിനി, രാഖി, അനുഷ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.
ചിത്രത്തിന്റെ തിരക്കഥ രാജേഷ് ജയരാമന്റേതാണ്. ഛായാഗ്രഹണം ശ്യാം ദത്ത്.


Click it and Unblock the Notifications