മുത്തശിയായി കെപിഎസി ലളിത
മുത്തശിയായി കെപിഎസി ലളിത
നവംബര്‍ 03, 2001
എണ്‍പത്തഞ്ചിലെത്തി നില്‍ക്കുന്ന മുത്തശി പ്രധാന കഥാപാത്രമാവുന്ന സുനിലിന്റെ ഗ്രാന്റ് മദറില്‍ കെ. പി. എ. സി ലളിത വൃദ്ധവേഷം അവതരിപ്പിക്കുന്നു.
ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തെ കൂടി കെ. പി. എ. സി ലളിത അവതരിപ്പിക്കുന്നുണ്ട്. നീണ്ട ഇടവേളക്കു ശേഷം സുനില്‍ ചെയ്യുന്ന ചിത്രമാണിത്.
എട്ടു മക്കളുടെ അമ്മയായ മുത്തശി എല്ലാവരുടെയും സ്നേഹം പിടിച്ചുപറ്റാന്‍ നടത്തുന്ന വിക്രിയകളാണ് ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്. രോഗശയ്യയിലാവുന്ന മുത്തശിയെ ശുശ്രൂഷിക്കാനെത്തുന്ന ഹോം നഴ്സ് അവരുടെ പ്രിയപ്പെട്ടവളായി തീരുന്നതോടെയുണ്ടാവുന്ന അപ്രതീക്ഷിത സംഭവങ്ങള്‍ ചിത്രത്തിന്റെ വഴിത്തിരിവാകുന്നു.
മദാമ്മ എന്ന ചിത്രം സംവിധാനം ചെയ്ത സര്‍ജുലനാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. രാമചന്ദ്രമേനോന്റ ഗാനങ്ങള്‍ക്ക് സേവ്യര്‍ കലാഭവന്‍ സംഗീതം പകരുന്നു. ടോണി ഛായാഗ്രണം നിര്‍വഹിക്കുന്നു.
ആതിര, ജഗദീഷ്, ജഗതി, കലാഭവന്‍ മണി, മാള, റോസ്ലിന്‍, കണ്ണൂര്‍ ശ്രീലത എന്നിവരും അഭിനയിക്കുന്നു.


Click it and Unblock the Notifications