നടന് ഭാഷ ഒരു പ്രശ്നമല്ല: മോഹന്‍ലാല്‍
നടന് ഭാഷ ഒരു പ്രശ്നമല്ല: മോഹന്‍ലാല്‍
നവമ്പര്‍ 03, 2003
ബാംഗ്ലൂര്‍: കഥയും കഥാപാത്രവും ഇഷ്ടപ്പെട്ടതിനാലാണ് ആദ്യമായി കന്നഡ സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങിയതെന്നും ഒഴിവാക്കാനാവാത്ത ക്ഷണമായിരുന്നു അതെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ആദ്യമായി അഭിനയിക്കുന്ന കന്നഡ ചിത്രത്തില്‍ താന്‍ തന്നെയാവും ഡബ് ചെയ്യുക. തന്നെ സംബന്ധിച്ച് ഇത് മറ്റൊരു ചിത്രം മാത്രം. അതിനെ കന്നഡ ചിത്രം എന്ന് വിളിക്കേണ്ടതില്ല. നടനെ സംബന്ധിച്ചിടത്തോളം ഭാഷ ഒരു പ്രശ്നമല്ല. അഭിനയം ഒരു യാത്രയാണ്.
ഏതെങ്കിലും ഹിന്ദി ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി ഹിന്ദി സിനിമയില്‍ അഭിനയിക്കുന്നത് വലിയ കാര്യമായി താന്‍ കാണുന്നില്ലെങ്കിലും മറ്റൊരു ഭാഷയില്‍ അഭിനയിക്കുമ്പോള്‍ അതില്‍ വ്യത്യസ്തമായെന്തെങ്കിലും ഉണ്ടാവണമെന്ന് തനിക്ക് നിര്‍ബന്ധമുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.
മോഹന്‍ലാലിന്റെ അഭിനയപാടവം കണ്ട് ആരാധന തോന്നിയതിനെ തുടര്‍ന്നാണ് തന്റെ പുതിയ ചിത്രത്തിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചതെന്ന് ലവ് എന്ന ചിത്രത്തിന്റെ സംവിധായകനായ രാജേന്ദ്രസിംഗ് ബാബു പറഞ്ഞു.
രാജേന്ദ്രസിംഗിന്റെ മകന്‍ ആദിത്യയാണ് ചിത്രത്തിലെ നായകന്‍. നായിക രക്ഷിത. പ്രണയത്തിലായ ഇരുവരെയും ഒന്നിപ്പിക്കുന്ന ദുബായിലെ ടാക്സി ഡ്രൈവറായാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ഇടവേളക്ക് ശേഷം ചിത്രത്തിന്റെ കഥാഗതി വഴിതിരിച്ചുവിടുന്ന കഥാപാത്രമാണ് ലാലിന്റേത്.
അടുത്ത ആഴ്ച മുതല്‍ ദുബൈയില്‍ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കും. അലഹബാദിലും വാരാണസിയിലും ഷൂട്ടിം കഴിഞ്ഞു.


Click it and Unblock the Notifications