അസിന്‍ വീണ്ടും മലയാളത്തില്‍; ഒപ്പം നമിതയും

By Staff

സത്യന്‍ അന്തിക്കാടിന്റ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന ചിത്രത്തിലൂടെയാണ് അസിന്‍ സിനിമാലോകത്ത് അരങ്ങേറ്റം നടത്തിയത്. സംയുക്താവര്‍മ നായികയായ ചിത്രത്തില്‍ ഉപനായികയുടെ വേഷമായിരുന്നു അസിന്.

നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക വലിയ വിജയമായിരുന്നില്ല. അസിന് മലയാളത്തില്‍ തുടര്‍ന്ന് അവസരങ്ങളും ലഭിച്ചില്ല. എങ്കിലെന്ത,് നരേന്ദ്രന്‍ മകന്‍ ജയകാന്തനിലെ വേഷത്തില്‍ നിന്നും അസിന്‍ ഏറെ വളര്‍ന്നിരിക്കുന്നു. തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും തിരക്കേറിയ മുന്‍നിര നടിമാരിലൊരാളാണ് ഇപ്പോല്‍ അസിന്‍. മലയാളം അവസരങ്ങള്‍ നിഷേധിച്ചെങ്കിലും തെലുങ്കിലും തമിഴിലും മുന്‍നിര നടിയായി പേരെടുത്ത അസിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.

നരേന്ദ്രനു ശേഷം ഇപ്പോള്‍ വീണ്ടും അസിന് മലയാളത്തിലേക്ക് തിരികെയെത്താനുള്ള അവസരമൊരുങ്ങുകയാണ്. അതും മോഹന്‍ലാല്‍ ചിത്രത്തിലൂടെ. ടി.സുരേഷ് ബാബു സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ അസിനാണ് നായിക.

കാര്‍ത്തിക തിരുനാള്‍ കാര്‍ത്തികേയന്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. അസിന്‍ ആദ്യമായി മോഹന്‍ലാലിനൊപ്പം വേഷമിടുന്നു എന്ന സവിശേഷതക്കു പുറമെ തെന്നിന്ത്യന്‍ മാദകറാണി നമിത ഈ ചിത്രത്തില്‍ അഭിനയിക്കുന്നുവെന്നതും പ്രത്യേകതയാണ്.

നമിത ആദ്യമായാണ് മലയാളത്തില്‍ അഭിനയിക്കുന്നത്. മേനിപ്രദര്‍ശനത്തിലൂടെ തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ ഉറക്കം കെടുത്തിയിട്ടുള്ള നമിത മലയാളത്തിലും ഗ്ലാമര്‍ കാട്ടി അലകളുയര്‍ത്താനാണോയെത്തുന്നത് എന്നൊക്കെയുള്ള വിശേഷങ്ങള്‍ പിന്നാലെ അറിയാം. കഥാപാത്രങ്ങളുടെ വിശദവിവരങ്ങള്‍ സംവിധായകന്‍ വെളിപ്പെടുത്തിയിട്ടില്ല.

അസിനും നമിതക്കും പുറമെ ഒരു നായിക കൂടിയുണ്ട് ചിത്രത്തില്‍- നിഖിത. കയ്യെത്തും ദൂരത്ത്, ബസ് കണ്ടക്ടര്‍, ഭാര്‍ഗവ ചരിതം മൂന്നാം ഖണ്ഡം എന്നീ ചിത്രങ്ങള്‍ക്കു ശേഷം നിഖിത അഭിനയിക്കുന്ന മലയാള ചിത്രമാണിത്.

മഹേഷ് മിത്രയാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. വലിയവീട്ടില്‍ സിറാജ് ചിത്രം നിര്‍മിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X