പി. രാജശേഖരന്റെ കലോത്സവം
പി. രാജശേഖരന്റെ കലോത്സവം
നവംബര്‍ 04, 2000
ചിത്രാലയ കള്‍ച്ചറല്‍ ഫിലിം കമ്യൂണിക്കേഷന്‍ നിര്‍മ്മിക്കുന്ന കലോത്സവം എന്ന ചിത്രം പി. രാജശേഖരന്‍ സംവിധാനം ചെയ്യുന്നു. ചിത്രത്തിലെ പ്രധാന അഭിനേതാക്കളെ ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും ഒട്ടേറെ കുട്ടികള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.
എ.പി. ഗോപാലനാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. ഹരിപ്പാട് കെ.പി.എന്‍. പിള്ള സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ലാലി ആര്‍. പിള്ള ഗാനങ്ങള്‍ ആലപിക്കുന്നു.
ഛായാഗ്രഹണം ബിജോയ്സ്. കലാ സംവിധാനം ആര്‍ട്ടിസ്റ് വി. രഘുനാഥ് നിര്‍വഹിക്കുന്നു. ജാന്‍സി തോമസ് ഏവൂര്‍ ദേവ്, വി. രവീന്ദ്രനാഥ്, എസ്. ദേവരത്നന്‍ എന്നിവരാണ് സംവിധാനസഹായികള്‍.
ചാമക്കാവ്, ഹരിപ്പാട്, അമ്പലപ്പുഴ എന്നിവിടങ്ങളാണ് ലൊക്കേഷനുകള്‍.


Click it and Unblock the Notifications