മാറാടിന്റെ കുഞ്ഞിക്കയായി മുരളി
മാറാടിന്റെ കുഞ്ഞിക്കയായി മുരളി
നവമ്പര്‍ 04, 2003
മാറാട് സംഭവത്തെ ആസ്പദമാക്കി ഹരിദാസ് ഒരുക്കുന്ന മാറാട് എന്ന ചിത്രത്തില്‍ മുരളി ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
കുഞ്ഞിക്ക എന്ന കഥാപാത്രത്തെയാണ് മുരളി മാറാടില്‍ അവതരിപ്പിക്കുന്നത്. പൗരുഷവും ചങ്കുറപ്പുമുള്ള പഴയ മുരളി കഥാപാത്രങ്ങളെ ഓര്‍മിപ്പിക്കുന്ന വേഷമാണ് മാറാടിലെ കുഞ്ഞിക്കയുടേത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രമാണ് കുഞ്ഞിക്ക.
സംവിധായകന്‍ ജോയ് മാത്യുവിന്റെ മകന്‍ സുദീപ് ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നിത്യാദാസാണ് നായിക. മുരളി അവതരിപ്പിക്കുന്ന കുഞ്ഞിക്കയുടെ മകള്‍ താഹിറയായിട്ടാണ് നിത്യാദാസ് അഭിനയിക്കുന്നത്. ഈ പറക്കുംതളിക എന്ന ദിലീപ് ചിത്രത്തിലെ നായികയായി അരങ്ങേറിയ നിത്യാദാസ് ഒരു ഇടവേളക്ക് ശേഷം വീണ്ടും നായികാ വേഷത്തില്‍ പ്രത്യക്ഷപ്പെടുകയാണ്.
കലാഭവന്‍ മണി, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, കൊച്ചിന്‍ ഹനീഫ, സലിംകുമാര്‍, മധുപാല്‍, കൊച്ചുപ്രേമന്‍, മച്ചാന്‍ വര്‍ഗീസ്, ഇബ്രാഹിം വേങ്ങര, ഊര്‍മിളാ ഉണ്ണി, കോഴിക്കോട് ശാരദ, ഗിരിജാ രവീന്ദ്രന്‍, ബിന്ദു പണിക്കര്‍, രമാദേവി തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.
ടി. എ. റസാക്കാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് രവീന്ദ്രനാണ് സംഗീതം പകരുന്നത്. ഛായാഗ്രഹണം ശ്രീശങ്കര്‍.


Click it and Unblock the Notifications