»   » ഐ. വി. ശശി ചിത്രത്തില്‍ ദിലീപ്

ഐ. വി. ശശി ചിത്രത്തില്‍ ദിലീപ്

Posted By:
Subscribe to Filmibeat Malayalam

ഐ. വി. ശശി ചിത്രത്തില്‍ ദിലീപ്
നവംബര്‍ 4, 2004

ജനപ്രിയനായകനെന്ന നിലയില്‍ സൂപ്പര്‍താരങ്ങളോളം ഉയര്‍ന്നിരിക്കുന്ന ദിലീപിന് പിന്നാലെയാണ് ഇപ്പോള്‍ പ്രമുഖ സംവിധായകര്‍. ജോഷി, പ്രിയദര്‍ശന്‍ എന്നീ ലബ്ധപ്രതിഷ്ഠരായ സംവിധായകരുടെ ചിത്രങ്ങളില്‍ നായകനായതിന് പിന്നാലെ ദിലീപ് ഐ. വി. ശശിയുമായി ഒന്നിക്കുന്നു.

ഹിറ്റ് ചിത്രമായ വര്‍ണപ്പകിട്ട് ആണ് ദിലീപ് ഇതിന് മുമ്പ് അഭിനയിച്ചിട്ടുള്ള ഏക ഐ. വി. ശശി ചിത്രം. മോഹന്‍ലാല്‍ നായകനായ വര്‍ണപ്പകിട്ടില്‍ ഒരു ചെറിയ വേഷമായിരുന്നു ദിലീപിന്. മോഹന്‍ലാലും ദിലീപും ഒന്നിച്ചഭിനയിച്ച ഏകചിത്രവും ഇതുതന്നെ. താരമെന്ന നിലയില്‍ ദിലീപ് ഏറെ വളര്‍ന്നപ്പോള്‍ ഐ. വി. ശശി അദ്ദേഹത്തിന്റെ ഡേറ്റ് തേടുകയായിരുന്നു.

ഐ. വി. ശശിയെ സംബന്ധിച്ചിടത്തോളം ഒരു വിജയം അനിവാര്യമായിരിക്കുന്ന ഘട്ടമാണിപ്പോള്‍. ഐ. വി. ശശി ഒരുക്കിയ ഒടുവിലത്തെ ചിത്രങ്ങളായ മോഹന്‍ലാല്‍ നായകനായ ശ്രദ്ധ, പുതുമുഖങ്ങള്‍ അണിനിരന്ന സിംഫണി എന്നിവ വന്‍പരാജയങ്ങളായിരുന്നു. രണ്ട് ചിത്രങ്ങളുടെ പരാജയത്തെ തുടര്‍ന്ന് ഫീല്‍ഡില്‍ പിടിച്ചുനില്‍ക്കാന്‍ ഏറെ ആയാസപ്പെടുകയാണ് ഒരു പിടി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള ഈ സംവിധായകന്‍. ദിലീപ് ചിത്രത്തിലൂടെ ഒരു തിരിച്ചുവരവ് നടത്താമെന്ന കണക്കുകൂട്ടലിലാണ് അദ്ദേഹം.

ചിത്രത്തിന്റെ കഥ സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരികയാണ്. അടുത്ത വര്‍ഷം മാത്രമേ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുകയുള്ളൂ.

മമ്മൂട്ടിയെ നായകനാക്കി താരാദാസ് വേഴ്സസ് ബല്‍റാം എന്നൊരു ചിത്രം ചെയ്യാനും ഐ. വി. ശശിക്ക് പദ്ധതിയുണ്ട്. ടി. ദാമോദരനാണ് ഈ ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് സംബന്ധിച്ച് തീരുമാനമൊന്നുവാത്ത സാഹചര്യത്തിലാണ് ഐ. വി. ശശി ദിലീപ് ചിത്രത്തിനായുള്ള ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X