പവിത്രന്റെ പുതിയ ചിത്രത്തില്‍ മമ്മൂട്ടി

By Staff

പവിത്രന്റെ പുതിയ ചിത്രത്തില്‍ മമ്മൂട്ടി
നവംബര്‍ 4, 2005

യാരോ ഒരാള്‍, ഉപ്പ്, ഉത്തരം തുടങ്ങിയ ചിത്രങ്ങളൊരുക്കിയ പവിത്രന്‍ നീണ്ട ഇടവേളക്കു ശേഷം പുതിയ ചിത്രം സംവിധാനം ചെയ്യുന്നു. കാക്കനാടന്റെ ഒറോത എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍.

പവിത്രന്റെ ഉത്തരത്തിലും മമ്മൂട്ടിയായിരുന്നു നായകന്‍. തിലകന്‍, ഗോപി, മുരളി, നെടുമുടി വേണു, ദേവന്‍, ശ്രീരാമന്‍, ബിജുമേനോന്‍, പ്രേമന്‍, ഇന്നസെന്റ്, മാമുക്കോയ, സായികുമാര്‍, രാജീവ് കളമശേരി, സാജു കൊടിയന്‍, സുരാജ് വെഞ്ഞാറമ്മൂട്, ജയഭാരതി, ഭാനുപ്രിയ, ദേവിചന്ദന, തെസ്നിഖാന്‍, സോനാനായര്‍, സുബി, വിലാസിനി, തൊടുപുഴ വാസന്തി, ബേബി ശ്രുതി, മാസ്റര്‍ അരുണ്‍, മാസ്റര്‍ വിശാല്‍ തുടങ്ങിയ നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്.

ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും പവിത്രനും കെ.പി.കെ.വേങ്ങരയും ചേര്‍ന്നാണ് രചിക്കുന്നത്. യൂസഫലി കേച്ചേരിയുടെയും മുല്ലനേഴിയുടെയും ഗാനങ്ങള്‍ക്ക് എം.കെ.അര്‍ജുന്‍ സംഗീതം പകരുന്നു. കലാമണ്ഡലം ഹൈദരാലിയാണ് പശ്ചാത്തല സംഗീതം നല്‍കുന്നത്. കലാസംവിധാനം പ്രശസ്ത ചിത്രകാരന്‍ സി.എന്‍.കരുണാകരന്‍ നിര്‍വഹിക്കുന്നു. ഛായാഗ്രഹണം മധു അമ്പാട്ട്.

വിദേശ മലയാളികളുടെ കൂട്ടായ്മയായ സംഘചിത്ര ഫിലിംസാണ് ചിത്രത്തിന്റെ നിര്‍മാണവും വിതരണവും നിര്‍വഹിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X