തുറമുഖത്തിന്റെ പശ്ചാത്തലത്തില്‍ ധനുഷ്കോടി

By Super

ഒരു തുറമുഖത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടു യുവാക്കള്‍ വിധിക്കെതിരെ പോരാടുന്നതിന്റെ ആവിഷ്കരണമാണ് ജോമോന്‍ സംവിധാനം ചെയ്യുന്ന ധനുഷ്കോടി. ബോംബെ, കൊച്ചി, മംഗലാപുരം എന്നീ തുറമുഖങ്ങളാണ് ഈ ചിത്രത്തിനായി ജോമോന്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

മനോജ് കെ. ജയന്‍, ലാല്‍ എന്നിവരാണ് സാഹസികരായ ഈ യുവാക്കളെ അവതരിപ്പിക്കുന്നത്. ഇന്ദ്രജ, ഐശ്വര്യ എന്നിവരാണ് നായികമാര്‍. സുരേഷ് ഗോപിയും സംഗീതയും (രസിക) ഈ ചിത്രത്തില്‍ രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

എന്‍.എഫ്. വര്‍ീസ്, സായ്കുമാര്‍, ബാബു ആന്റണി, റിസബാവ, ഇന്നസെന്റ്, മാമുക്കോയ, മാള അരവിന്ദന്‍, അഗസ്റിന്‍, സാദിഖ്, റഫീഖ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
കഥയും തിരക്കഥയും ബാബു ജനാര്‍ദ്ദനന്റേത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് മോഹന്‍സിതാര ഈണം നല്‍കുന്നു. എം.ജി ശ്രീകുമാര്‍, ശങ്കര്‍ മഹാദേവന്‍, ചിത്ര, ഉഷാ ഉതുപ്പ് എന്നിവര്‍ പാടുന്നു.

ജെഎംജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. പി.ജെ. എബ്രഹാം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ പൂജയും റിക്കാര്‍ഡിംഗും ഫാ. ജോസ് ആവന്നൂരിന്റെ കാര്‍മികത്വത്തില്‍ കോഴിക്കോട് മ്യൂസിക് സിറ്റിയില്‍ നടന്നു. ക്രിസ്മസിന് തീയേറ്ററുകളിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ധനുഷ്കോടി ജെഎംജെ റിലീും സീസീ വിഷനും ചേര്‍ന്ന് പ്രദര്‍ശനത്തിനെത്തിക്കും.

Read more about: jayan indraja suresh gopi aiswarya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X