ഭരതന്‍ അവാര്‍ഡ് നെടുമുടിയ്ക്ക്
ഭരതന്‍ അവാര്‍ഡ് നെടുമുടിയ്ക്ക്
നവംബര്‍ 05, 2002
തൃശൂര്‍: ഈ വര്‍ഷത്തെ ഭരതന്‍ അവാര്‍ഡ് നെടുമുടി വേണുവിന്. മലയാള സിനിമയ്ക്ക് നല്കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് നെടുമുടി വേണുവിന് അവാര്‍ഡ് നല്കുന്നത്.
നവമ്പര്‍ അഞ്ച് ചൊവാഴ്ച ഭരതന്‍ അവാര്‍ഡ് സമിതി അംഗങ്ങളായ കാട്ടിക്കുളം ഭരതന്‍, ബോബന്‍ കൊള്ളന്നൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. മേഘ മല്‍ഹാല്‍ എന്ന ചിത്രത്തിന്റെ സംവിധാകന്‍ കമലിനാണ് മികച്ച സംവിധായകനുള്ള പുരസ്കാരം.
ഈ ചിത്രത്തില്‍ അഭിനയിച്ച ബിജുമേനോനെ പ്രത്യേക അവാര്‍ഡിന് തിരഞ്ഞെടുത്തു. കൈതപ്രത്തിന് ഗാനരചനയ്ക്കും ജോണ്‍സണ് മികച്ച സംഗീതസംവിധാനത്തിനും അവാര്‍ഡുകളുണ്ട്. മികച്ച നവാഗത നടിയായി മീരാ ജാസ്മിനെ തിരഞ്ഞെടുത്തു.


Click it and Unblock the Notifications