പ്രിയനന്ദനന്‍ ചിത്രത്തില്‍ മധുവാര്യര്‍

By Staff

പ്രിയനന്ദനന്‍ ചിത്രത്തില്‍ മധുവാര്യര്‍
നവംബര്‍ 5, 2004

എം. ടി. വാസുദേവന്‍നായരുടെ കഥയെ ആസ്പദമാക്കി പ്രിയനനന്ദനന്‍ ഒരുക്കുന്ന അത് മന്ദാരപ്പൂവല്ല എന്ന ചിത്രത്തിലെ നായകനെ വീണ്ടും മാറ്റി. ചിത്രത്തില്‍ മധുവാര്യരാണ് നായകനാവുന്നതെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത.

ചിത്രത്തില്‍ പൃഥ്വിരാജ് നായകനാവുന്നുവെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ പൃഥ്വിരാജിന് പകരം ശരത് നായകനാവുമെന്ന് പിന്നീട് അറിയിപ്പ് വന്നു. താരസംഘടനയായ അമ്മയിലെ ഒരു വിഭാഗം പൃഥ്വിരാജിനെതിരെ നടത്തുന്ന നീക്കത്തെ തുടര്‍ന്നാണ് ചിത്രത്തില്‍ നിന്ന് അദ്ദേഹത്തെ മാറ്റിയതെന്ന് അഭ്യൂഹമുണ്ടായിരുന്നു.

ഇപ്പോള്‍ ശരത്തിന് പകരം മധുവാര്യര്‍ നായകനാവുന്നുവെന്നാണ് വാര്‍ത്ത. കാവ്യാ മാധവന്‍ നായികയാവുന്ന ചിത്രം സ്ത്രീകഥാപാത്ര കേന്ദ്രിതമായ കഥയാണ് പറയുന്നത്.

കാവ്യാമാധവന്റെ ഭര്‍ത്താവായാണ് മധു വാര്യര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. എം. ടി. വാസുദേവന്‍ നായരുടെ അജ്ഞാതന്റെ സ്മാരകത്തില്‍ എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രം. ഈ കഥയിലെ കഥാപാത്രത്തിന് മാതൃകയായ ജീവിച്ചിരിക്കുന്ന ദേവകി എന്ന സ്ത്രീയെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥാതന്തു വികസിക്കുന്നത്.

കാമ്പസ് എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യരുടെ സഹോദരനായ മധു വാര്യര്‍ സിനിമയില്‍ അരങ്ങേറിയതെങ്കിലും ആ ചിത്രം ഇതുവരെ പുറത്തുവന്നിട്ടില്ല. മധു വാര്യരുടേതായി ആദ്യമായി റിലീസ് ചെയ്ത ചിത്രം വാണ്ടഡ് ആണ്. ആ ചിത്രം വിജയമായിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X