മോഹന്‍ലാല്‍ സൈനിക വേഷത്തില്‍
മോഹന്‍ലാല്‍ സൈനിക വേഷത്തില്‍
നവംബര്‍ 5, 2005
വിവിധ തരം കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും മോഹന്‍ലാലിന്റെ സൈനിക വേഷം പ്രേക്ഷകര്‍ക്കു തീര്‍ച്ചയായും പുതുമയായിരിക്കും. മോഹന്‍ലാല്‍ അവതരിപ്പിച്ച പൊലീസ് വേഷങ്ങളും പ്രേക്ഷകര്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ സൈനിക യൂണിഫോമില്‍ മോഹന്‍ലാലിനെ കണ്ടിട്ടില്ല.
മമ്മൂട്ടിയും മറ്റും സൈനിക വേഷത്തില്‍ പല ചിത്രങ്ങളിലും തിളങ്ങിയപ്പോള്‍ മോഹന്‍ലാലിനെ തേടി അത്തരമൊരു വേഷം ഇതുവരെയെത്തിയിട്ടില്ല. കമാന്റോയായും ഐപിഎസ് ഓഫീസറായും പ്രത്യക്ഷപ്പെട്ടിട്ടുള്ള മോഹന്‍ലാലിന് സൈനികവേഷം അന്യം നിന്നു. മോഹന്‍ലാല്‍ സൈനികവേഷത്തില്‍ ആദ്യമായി എത്തുമ്പോള്‍ അത് പ്രേക്ഷകര്‍ക്ക് നല്‍കുന്ന പുതുമയായിരിക്കും കാര്‍ഗില്‍ എന്ന ചിത്രത്തിന്റെ പ്രധാന സവിശേഷത.
ഈ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി ഡെറാഡൂണില്‍ മോഹന്‍ലാല്‍ 15 ദിവസത്തെ സൈനിക പരിശീലനം നടത്തും. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ഏപ്രിലില്‍ ആരംഭിക്കും.


Click it and Unblock the Notifications