വിനയന്‍ വിതരണക്കാരന്റെ വേഷത്തില്‍
വിനയന്‍ വിതരണക്കാരന്റെ വേഷത്തില്‍
നവംബര്‍ 5, 2005
സംവിധായകന്‍ വിനയന് തന്റെ പുതിയ ചിത്രത്തിന്റെ വിതരണക്കാരന്റെ വേഷം. ബോയ്ഫ്രന്റ് എന്ന ചിത്രം കൊച്ചിയില്‍ വിതരണത്തിനെത്തിക്കുന്നത് വിനയനാണ്.
സിയാദ് കോക്കറാണ് ചിത്രം കേരളത്തിന്റെ മറ്റു ഭാഗങ്ങളില്‍ വിതരണത്തിനെത്തിക്കുന്നത്. സംവിധായകനെന്ന നിലയിലുള്ള പ്രതിഫലത്തിനു പകരമായാണ് വിനയന് കൊച്ചി മേഖലയിലെ വിതരണാവകാശം നല്‍കിയത്.
വിതരണക്കാരനെന്ന നിലയില്‍ വിനയന്‍ ആദ്യമെടുത്ത തീരുമാനം ചിത്രത്തിന്റെ റിലീസിംഗ് ഒരാഴ്ച നീട്ടിവയ്ക്കുക എന്നതാണ്. റംസാന്‍ ചിത്രമെന്ന നിലയില്‍ ബോയ്ഫ്രന്റ് നവംബര്‍ മൂന്നിന് റിലീസ് ചെയ്യാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. മമ്മൂട്ടി ചിത്രം രാജമാണിക്യം, അനന്തഭദ്രം എന്നിവ ഇതേ തീയതിയില്‍ റിലീസ് ചെയ്തതിനാല്‍ അവയുമായുള്ള മത്സരം ഒഴിവാക്കാന്‍ റിലീസിംഗ് നീട്ടിവയ്ക്കാന്‍ വിനയന്‍ തീരുമാനിക്കുകയായിരുന്നു. നവംബര്‍ 11 ആണ് ചിത്രത്തിന്റെ പുതിയ റിലീസിംഗ് തീയതി.
സൂപ്പര്‍താര സാന്നിധ്യമില്ലാത്ത ഈ ചിത്രത്തില്‍ പുതുമുഖം മണിക്കുട്ടനാണ് നായകന്‍. ലക്ഷ്മിഗോപാലസ്വാമി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്രീനിവാസന്‍, മുകേഷ് തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.


Click it and Unblock the Notifications